Follow KVARTHA on Google news Follow Us!
ad

Commemoration | 'അംഗീകാരങ്ങൾക്ക് കാത്തുനിൽക്കാതെ നടന്നുപോയ കലാകാരൻ'; കാർടൂണിസ്റ്റ് റെജി സെബാസ്റ്റ്യനെ അനുസ്മരിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾCommemoration of Cartoonist Reji Sebastian held
എറണാകുളം: (www.kvartha.com) കാർടൂണിസ്റ്റ്, ഇലസ്ട്രേറ്റർ, കാരികേചറിസ്റ്റ് തുടങ്ങിയ നിലകളിൽ മനോഹരമായ വരകൾ കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തിയ അതുല്യപ്രതിഭ റെജി സെബാസ്റ്റ്യനെ അനുസ്മരിച്ച് കാർടൂൺ ക്ലബ് ഓഫ് കേരള. അംഗീകാരങ്ങളുടെ ഇടനാഴിയിൽ കാത്തുനിൽക്കാതെ നടന്നുപോയ കലാകാരനാണ് റെജിയെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഫൈൻ ആർട്സ് ഡിപ്ലോമയ്ക്ക് ശേഷം 1999 ൽ മംഗളം പബ്ലികേഷനിൽ ആർടിസ്റ്റ് ആയാണ് റെജിയുടെ കരിയറിന്റെ തുടക്കം. 12 വർഷത്തിന് ശേഷം 2011ൽ മനോരമയിലെത്തി. ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ആയി ആദ്യകാലങ്ങളിൽ വരച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ധാരാളം കാർടൂണുകളും വരച്ചു. കാരികേചർ, കാർട്ടൂൺ എന്നിവ ഇഷ്ടമേഖലയായായിരുന്നു. കളിക്കുടുക്ക, മാജിക്പോട്ട്, ബാലരമ തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾക്ക് മനോഹാരിത നൽകിയ ഈ പ്രതിഭ മാർച് ഒന്നിനാണ് വിടവാങ്ങിയത്. ഭാര്യ: സിനി റെജി. മക്കൾ: അന്ന കാതറിൻ റെജി, ഹന്ന മരിയ റെജി.

Ernakulam, Kerala, News, Cartoon, Online, Meeting, Publish, Remembrance, Top-Headlines, Cartoonist, Illustrator, Caricaturist, Cartoon Club of Kerala, Career, Freelance, Commemoration of Cartoonist Reji Sebastian held.

കാർടൂൺ ക്ലബ് ഓഫ് കേരള ഓൺലൈനായി നടത്തിയ അനുസ്മരണത്തിൽ ശാനവാസ് മുടിക്കൽ, ഷാജി എൽഎസ് പുറക്കാട്, സദാശിവൻ ഇരിയാണി, ജോഷി ജോസ്, ബശീർ കിഴിശ്ശേരി, ഹസൻ കോട്ടപ്പറമ്പിൽ, പ്രിൻസ്, ഗോപൻ ഹരിപ്പാട്, ജീസ് പോൾ, സൈദ് വയനാട്, ബാലചന്ദ്രൻ, പ്രഭാകരൻ, ബിനോയ് മട്ടന്നൂർ, രഞ്ജിത് എന്നിവർ സംസാരിച്ചു. കാർടൂണിസ്റ്റ് ഓഫ് ദി വീകിൽ റെജി പറഞ്ഞതിന്റെ ശബ്ദ സന്ദേശം വീണ്ടും യോഗത്തിൽ കേൾപ്പിച്ചു. നിരവധി കാർടൂണിസ്റ്റുകൾ പങ്കെടുത്തു.

Keywords: Ernakulam, Kerala, News, Cartoon, Online, Meeting, Publish, Remembrance, Top-Headlines, Cartoonist, Illustrator, Caricaturist, Cartoon Club of Kerala, Career, Freelance, Commemoration of Cartoonist Reji Sebastian held.
< !- START disable copy paste -->

Post a Comment