Cocaine Hippos | വന്ധ്യംകരണം ഫലവത്തായില്ല; പെറ്റുപെരുകുന്ന 'കൊകെയ്ന്‍ ഹിപോകളെ' ഇന്‍ഡ്യയിലേക്ക് അയയ്ക്കാന്‍ കൊളംബിയ പദ്ധതിയിടുന്നുവെന്ന് റിപോര്‍ട്

 



ബൊഗാട: (www.kvartha.com) കൊളംബിയയിലെ ലഹരിമരുന്ന് മാഫിയത്തലവന്‍ പാബ്ലോ എസ്‌കോബാര്‍ പോറ്റിവളര്‍ത്തിയ 'കൊകെയ്ന്‍ ഹിപോകളെ' ഇന്‍ഡ്യയിലേക്കും മെക്സികോയിലേക്കും കയറ്റി അയയ്ക്കാന്‍ കൊളംബിയ പദ്ധതിയിടുന്നതായി റിപോര്‍ട്. കൊകെയ്ന്‍ ഹിപോകള്‍ പെറ്റുപെരുകിയതോടെയാണ് നടപടി. 60 എണ്ണം ഇന്‍ഡ്യയ്ക്ക് നല്‍കും. 10 എണ്ണം മെക്‌സികോയ്ക്കും. 

എക്‌സോബാറിന്റെ മൃഗശാലയിലെ ആനകളും ജിറാഫുകളുമടക്കം ഇരുനൂറോളം മൃഗങ്ങളെ അധികൃതര്‍ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിയെങ്കിലും ഹിപോകളെ അവിടെത്തന്നെ വിടുകയായിരുന്നു. ഈ നിലയില്‍ പോയാല്‍ 2 ദശകത്തിനകം ഇവയുടെ എണ്ണം 1500 കവിയുമെന്നാണ് സയന്‍സ് ജേണലായ നേചര്‍ നല്‍കിയ മുന്നറിയിപ്പ്. ഇതിനിടെ വന്ധ്യംകരണം അടക്കം പരീക്ഷിച്ചെങ്കിലും ഫലവത്തായില്ല.

Cocaine Hippos | വന്ധ്യംകരണം ഫലവത്തായില്ല; പെറ്റുപെരുകുന്ന 'കൊകെയ്ന്‍ ഹിപോകളെ' ഇന്‍ഡ്യയിലേക്ക് അയയ്ക്കാന്‍ കൊളംബിയ പദ്ധതിയിടുന്നുവെന്ന് റിപോര്‍ട്


1980 കളിലാണ് ആഫ്രികയില്‍നിന്ന് ഇറക്കുമതി ചെയ്ത ഹിപോകളെ എസ്‌കോബാര്‍ സ്വന്തം മൃഗശാലയില്‍  വളര്‍ത്താന്‍ തുടങ്ങിയത്. മൂന്നു പെണ്‍ ഹിപോയെയും ഒരു ആണ്‍ ഹിപോയെയുമാണ് എസ്‌കോബാര്‍ കൊണ്ടുവന്നതെങ്കിലും 1993 ല്‍ ലഹരിമരുന്നുരാജാവിന്റെ മരണശേഷം ഇവ പെറ്റുപെരുകി. നിലവില്‍ 160 ഹിപോകള്‍ അവിടെയുണ്ട്.

Keywords:  News,World,international,Colombia,Animals,India,Top-Headlines,Latest-News, Colombia plans to send 70 'cocaine hippos' to India and Mexico, governor says
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia