Follow KVARTHA on Google news Follow Us!
ad

CM | ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച് ബിഷപ് മാര്‍ ജോസഫ് പൗവത്തിലിന്റെ വിയോഗം വിശ്വാസ സമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നത്; അനുശോചനവുമായി മുഖ്യന്ത്രി പിണറായി വിജയന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Chief Minister,Pinarayi-Vijayan,Dead,Religion,Obituary,Kerala,
തിരുവനന്തപുരം: (www.kvartha.com) ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച് ബിഷപ് മാര്‍ ജോസഫ് പൗവത്തിലിന്റെ വിയോഗത്തില്‍ അനുശോചനവുമായി മുഖ്യന്ത്രി പിണറായി വിജയന്‍. പൗവത്തിലിന്റെ വിയോഗം വിശ്വാസ സമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദൈവശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സിബിസിഐയുടെയും കെസിബിസിയുടെയും പ്രസിഡന്റ്, ഇന്റര്‍ ചര്‍ച് കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍, സിബിസിഐ എജ്യൂകേഷന്‍ കമീഷന്‍ ചെയര്‍മാന്‍, എന്നിങ്ങനെ നിരവധി സുപ്രധാന ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

CM Pinarayi Vijayan condoles the demise of father Mar Joseph Pouvat, Thiruvananthapuram, News, Chief Minister, Pinarayi-Vijayan, Dead, Religion, Obituary, Kerala

കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലര്‍ത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകള്‍ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ എതിര്‍പ്പുകള്‍ വന്നപ്പോഴും തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതില്‍ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

വിദ്യാഭ്യാസ മേഖലയില്‍ തന്റേതായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. പൗവത്തില്‍ പിതാവിന്റെ വിയോഗത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെയും സഭയെയും വിശ്വാസസമൂഹത്തെയും അനുശോചനം അറിയിക്കുന്നുവെന്നും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Keywords: CM Pinarayi Vijayan condoles the demise of Father Mar Joseph Pouvat, Thiruvananthapuram, News, Chief Minister, Pinarayi-Vijayan, Dead, Religion, Obituary, Kerala.

Post a Comment