മുഖ്യമന്ത്രിയുടെ വാക്കുകള്‍:
'ന്യൂനപക്ഷ വര്‍ഗീയതയാണെങ്കിലും ഭൂരിപക്ഷ വര്‍ഗീയതയാണെങ്കിലും നാടിന് ആപത്താണെന്നതാണ് കേരളം പൊതുവേ സ്വീകരിച്ചിരിക്കുന്നത്. കേരള നിയമസഭയില്‍ ഒരു സീറ്റ് ബിജെപിക്ക് ഉണ്ടായിരുന്നു. ആ സീറ്റ് എങ്ങനെ വന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ആ ഒറ്റ സീറ്റിനുവേണ്ടി എന്നുമുതല്‍ അവര്‍ കളി തുടങ്ങിയതാണ്.
കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള കളിയില്‍ 2016ലാണ് ബിജെപി നേതാവ് നിയമസഭയിലേക്ക് വന്നത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓര്‍ക്കണം. ഹിറ്റ്‌ലറുടെ നിലപാടും തത്വശാസ്ത്രവുമാണ് ബിജെപി നയിക്കുന്നത്. ജനാധിപത്യം അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നു. തിരഞ്ഞെടുപ്പ് പോലും നേരെ നടക്കുന്നില്ല. എല്ലാം കൈപിടിയില്‍ ഒതുക്കാനുള്ള ശ്രമമാണ്. ജുഡീഷ്യറിയും അവര്‍ക്കു വേണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്ങനെ സംഭവിച്ചാല്‍ സഭാ നടപടികളുമായി മുന്നോട്ടുപോകാമല്ലോ. ചോദ്യോത്തരം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ നടുത്തളത്തില്‍ വന്ന് പ്രതിപക്ഷം സമരം ചെയ്യുകയാണ്. പ്രതീക്ഷയ്ക്കപ്പുറമുള്ള വിചിത്രമായ നടപടിയാണ്. ഞങ്ങള്‍ എന്ത് ചെയ്യണം, അത് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: CM against Sangh Parivar, Kannur, News, Politics, Chief Minister, Pinarayi-Vijayan, Kerala.