Follow KVARTHA on Google news Follow Us!
ad

CM Stalin | രാഹുലിനെ ബിജെപി എത്രത്തോളം ഭയക്കുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാണ്, ഭാരത് ജോഡോ യാത്ര ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വാധീനവും നടപടിക്ക് കാരണമായെന്ന് സ്റ്റാലിന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,chennai,News,Politics,Congress,Chief Minister,Criticism,National,
ചെന്നൈ: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍. രാഹുലിനെ ബിജെപി എത്രത്തോളം ഭയക്കുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാണെന്ന് പറഞ്ഞ സ്റ്റാലിന്‍, ഭാരത് ജോഡോ യാത്ര ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വാധീനവും അദ്ദേഹത്തിനെതിരായ നടപടിക്ക് കാരണമായെന്നും അഭിപ്രായപ്പെട്ടു.

രാഹുല്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇതുവരെയും ഒരു ബിജെപി നേതാവും തയാറായിട്ടില്ല. രാഹുല്‍ വീണ്ടും പാര്‍ലമെന്റിലേക്ക് വരുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയമാണ് അവര്‍ക്ക് ഉള്ളത്. ഈ നടപടിയിലൂടെ ബിജെപിക്ക് ജനാധിപത്യം എന്ന വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ലാതായി.

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ചോദ്യമുയര്‍ത്തിയ ആളെ അയോഗ്യനാക്കുന്നത് ഭീരുത്വമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ലോക് സഭാംഗത്വം റദ്ദാക്കിയത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്‍ഡ്യയുടെ യുവനേതാവായ രാഹുലിനെതിരായ നടപടിയില്‍ ഭീഷണിയുടെ സ്വരമുണ്ട്. കേസില്‍ അപീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് 30 ദിവസത്തെ സമയം അനുവദിച്ചതാണ്.

'Clear How Much BJP Is Scared Of Rahul Gandhi': CM Stalin On Disqualification Of Congress Leader, Chennai, News, Politics, Congress, Chief Minister, Criticism, National.

എന്നിട്ടും ധൃതിപിടിച്ച് എംപി പദവിക്ക് അയോഗ്യത കല്‍പിക്കുന്നത് ജനാധിപത്യ അവകാശത്തെ ഹനിക്കുന്നതാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ശിക്ഷിക്കപ്പെടുന്ന ഏതൊരാളുടെയും മൗലികാവകാശമാണ് അപീല്‍. ജില്ലാ കോടതി വിധി പറഞ്ഞ് തൊട്ടടുത്ത ദിവസം എംപിയെ അയോഗ്യനാക്കുന്നത് അപലപനീയമാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയാണ് അന്തിമ വിധി പറയേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.

സ്റ്റാലിനെ കൂടാതെ പ്രതിപക്ഷ നേതാക്കളെല്ലാം രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Keywords: 'Clear How Much BJP Is Scared Of Rahul Gandhi': CM Stalin On Disqualification Of Congress Leader, Chennai, News, Politics, Congress, Chief Minister, Criticism, National.

Post a Comment