Arrested | 5-ാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 54 കാരനായ പ്യൂണ്‍ അറസ്റ്റില്‍

 




ന്യൂഡെല്‍ഹി: (www.kvartha.com) മയക്കുമരുന്ന് നല്‍കി അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ 54 കാരനായ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. ഡെല്‍ഹിയിലെ സ്‌കൂളിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. പ്യൂണും കൂട്ടാളികളും ചേര്‍ന്നാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്നും പ്യൂണ്‍ അജയ്കുമാര്‍ അറസ്റ്റിലായെങ്കിലും ഇയാളുടെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഉത്തര്‍പ്രദേശ് സ്വദേശിയായ പ്യൂണ്‍ ഗാസിയാബാദിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷന്‍ സ്‌കൂളില്‍ പ്യൂണായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ മാര്‍ച് 14 നാണ് സംഭവം നടന്നത്. 

കുട്ടിയെ മയക്കി സ്‌കൂളിലെ തന്നെ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം പെണ്‍കുട്ടി സ്‌കൂളില്‍ പോകാറില്ലായിരുന്നു. വാര്‍ഷിക പരീക്ഷയ്ക്ക് കുട്ടി എത്താത്തതിനാല്‍ അധ്യാപിക വീട്ടില്‍ വിളിച്ചു അന്വേഷിച്ചപ്പോള്‍, കുട്ടിക്ക് വയറുവേദനയും വയറിളക്കവുമാണെന്നായിരുന്നു മാതാവിന്റെ പ്രതികരണം. പിന്നീട് കുട്ടിയുടെ സഹോദരനാണ് വിഷയം അധ്യാപികയോട് പറയുന്നത്. 

Arrested | 5-ാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 54 കാരനായ പ്യൂണ്‍ അറസ്റ്റില്‍


എന്നാല്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ പറഞ്ഞപ്പോള്‍ കുടുംബം വിസമ്മതിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പൊലീസില്‍ അറിയിക്കുന്നത്. ഗാസിപൂര്‍ സ്‌കൂള്‍ പ്രിന്‍സിപലും സഹ അധ്യാപകരും ചേര്‍ന്ന് ബുധനാഴ്ചയാണ് സംഭവം പൊലീസില്‍ അറിയിച്ചതെന്ന് പൊലീസ് കമീഷനര്‍ അമൃത ഗുഗുലോത്ത് പറഞ്ഞു. 

പ്യൂണിനെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡെല്‍ഹി വനിതാ കമീഷന്‍ സിറ്റി പൊലീസിനും എംസിഡിക്കും നോടീസ് അയച്ചു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയും കൗണ്‍സിലിങും നല്‍കിയതായി പൊലീസ് അറിയിച്ചു.

Keywords:  News, National, India, Crime, Molestation, Accused, Arrest, Child, Student, Teacher, POCSO, Local-News, Class 5 student of MCD-run school molested by 4, 54-year-old peon held
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia