Follow KVARTHA on Google news Follow Us!
ad

Clash | കണ്ണൂരില്‍ കോണ്‍ഗ്രസ് ഹെഡ് പോസ്റ്റ് മാര്‍ചിനിടെ വ്യാപക സംഘര്‍ഷം; നേതാക്കള്‍ ഉൾപെടെ 15 ഓളം പേര്‍ക്ക് പരുക്കേറ്റു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Politics,Clash,Congress,Injured,hospital,Treatment,Kerala,
കണ്ണൂര്‍: (www.kvartha.com) വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍കാരിനെതിരെ കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ചിലും ധര്‍ണയിലും വ്യാപക സംഘര്‍ഷം. എം എല്‍ എ ഉൾപെടെയുളള പതിനഞ്ചോളം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്കേറ്റു.
        
Clash in Kannur: About 15 Congress workers injured, Kannur, News, Politics, Clash, Congress, Injured, Hospital, Treatment, Kerala.

തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ നടത്തിയ കോണ്‍ഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ചും ധര്‍ണയും കണ്ണൂര്‍ നഗരത്തെ അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമാക്കിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പ്രതിഷേധത്തിനിടെ പൊലീസുമായി സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചു വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചു സംസ്ഥാനവ്യാപകമായി കേന്ദ്രസര്‍കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മാര്‍ച് നടത്തുകയാണ്.
       
Clash in Kannur: About 15 Congress workers injured, Kannur, News, Politics, Clash, Congress, Injured, Hospital, Treatment, Kerala.

കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്, സജീവ് ജോസഫ് എംഎല്‍എ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച് നടത്തിയത്. ഇരു നേതാക്കളെയും പൊലീസ് കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് പൊലീസിനെതിരെ നൂറിലേറെ പ്രവര്‍ത്തകര്‍ തിരിയുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിവീശി.

നേതാക്കള്‍ ഉള്‍പ്പെടെ പന്ത്രണ്ടു പേര്‍ക്ക് പൊലീസ് ലാത്തിചാര്‍ജില്‍ പരുക്കേറ്റു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആറോളം ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ച് പ്രതിഷേധിച്ചു. ഇതു ഫയര്‍ഫോഴ്സെത്തിയാണ് വെളളം ചീറ്റി അണച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡിലേക്കുളള ഗതാഗതവും സ്തംഭിച്ചു.
         
Clash in Kannur: About 15 Congress workers injured, Kannur, News, Politics, Clash, Congress, Injured, Hospital, Treatment, Kerala.

വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവരെ ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. പൊലീസ് യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതിഷേധമാര്‍ച് നടത്തിയവര്‍ക്കെതിരെ ലാത്തിവീശിയതെന്ന് ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.

പൊലീസ് സമരത്തില്‍ പങ്കെടുത്ത വനിതാപ്രവര്‍ത്തകരെയടക്കം വലിച്ചിഴച്ചു മര്‍ദിക്കുകയാണ് ചെയ്തതെന്നും സജീവ് ജോസഫ് എംഎല്‍എയെയും പൊലീസ് മര്‍ദിച്ചുവെന്നും മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ മുഴുവന്‍ മണ്ഡലങ്ങളിലും തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തുമെന്നും മാര്‍ടിന്‍ ജോര്‍ജ് അറിയിച്ചു.
          
Clash in Kannur: About 15 Congress workers injured, Kannur, News, Politics, Clash, Congress, Injured, Hospital, Treatment, Kerala.

ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു പൊലീസ് വാഹനത്തില്‍ കയറ്റികൊണ്ടു പോയ ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജിനെ ഉള്‍പ്പെടെ പൊലീസ് മര്‍ദിച്ചതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. പരുക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഇരിക്കൂര്‍ പടിയൂര്‍ സ്വദേശി രോഹിത് കരുണന്‍, കര്‍ഷക കോണ്‍ഗ്രസ് നേതാവ് കെസി വിജയന്‍, രാഹുല്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരുമുണ്ട്. സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
              
Clash in Kannur: About 15 Congress workers injured, Kannur, News, Politics, Clash, Congress, Injured, Hospital, Treatment, Kerala.

കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ചില്‍ വ്യാപക സംഘര്‍ഷമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി എം ബിനുമോഹന്റെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ബാരികേഡ് ഉയര്‍ത്തി ക്യാംപ് ചെയ്തിരുന്നു.


Keywords: Clash in Kannur: About 15 Congress workers injured, Kannur, News, Politics, Clash, Congress, Injured, Hospital, Treatment, Kerala.

Post a Comment