Follow KVARTHA on Google news Follow Us!
ad

Clash | നാലുവരിപാതയ്ക്കായി കടയില്‍ കയറി മാര്‍കിങ്, പാനൂരില്‍ വ്യാപാരികളും പൊലീസും തമ്മില്‍ സംഘര്‍ഷം

Clash between shopkeepers and police in Panur, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) വ്യാപാരികളുടെ എതിര്‍പിനിടയിലും മട്ടന്നൂര്‍ - കുറ്റ്യാടി നാലുവരിപ്പാതയ്ക്കുള്ള അടയാളപ്പെടുത്തലില്‍ പ്രതിഷേധിച്ചു പാനൂര്‍ ടൗണില്‍ വ്യാപാരികള്‍ കടകള്‍ അടച്ചു പ്രതിഷേധിച്ചു. അനുമതിയില്ലാതെ കടകളില്‍ മാര്‍കിങ് നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത് വാക്കേറ്റങ്ങള്‍ക്കിടയാക്കിയെങ്കിലും പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. ഇതിനിടെ സര്‍വേയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍താലിന് ആഹ്വാനം ചെയ്തു.
            
News, Kerala, Kannur, Thalassery, Top-Headlines, Clash, Police, Protest, Clash between shopkeepers and police in Panur.

തിങ്കളാഴ്ച പാനൂര്‍ ടൗണില്‍ കുറ്റിയിടലും അടയാളപ്പെടുത്തലും നടത്തുമെന്ന് ശനിയാഴ്ച തന്നെ തീരുമാനമായിരുന്നു. രാവിലെ മുതല്‍ തന്നെ വ്യാപാരികളും, നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയതോടെ സി ഐ, എം പി ആസാദിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് വ്യാപാരികളും കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തി. എന്തുവന്നാലും സര്‍വെ നടത്തുമെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചു നിന്നു. ഉദ്യോഗസ്ഥരെ തടഞ്ഞാല്‍ നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചു. തുടര്‍ന്ന് സര്‍വെ തടസ്സങ്ങളില്ലാതെ നടന്നു. ഇതിനിടെ കടകളുടെ ഉള്ളില്‍ കയറി മാര്‍കിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകളടച്ച് ഹര്‍താലിനാഹ്വാനം ചെയ്തു. എന്നാല്‍ അടച്ചിട്ട കടകള്‍ക്ക് പുറത്ത് ഉദ്യോഗസ്ഥര്‍ മാര്‍കിങ് തുടര്‍ന്നു. നജാതുല്‍ സ്‌കൂളിന് സമീപം വരെ തിങ്കളാഴ്ച മാര്‍കിങ് നടന്നു. ചൊവ്വാഴ്ചയും അടയാളപ്പെടുത്തല്‍ തുടരും. ചൊവ്വാഴ്ചയും കടകളടച്ചിടാന്‍ തന്നെയാണ് ഏകോപന സമിതിയുടെ തീരുമാനം.
                 
News, Kerala, Kannur, Thalassery, Top-Headlines, Clash, Police, Protest, Clash between shopkeepers and police in Panur.

Keywords: News, Kerala, Kannur, Thalassery, Top-Headlines, Clash, Police, Protest, Clash between shopkeepers and police in Panur.
< !- START disable copy paste -->

Post a Comment