Follow KVARTHA on Google news Follow Us!
ad

Clash | 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവാകുന്നു': നടപടി ശക്തമാക്കി പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Jail,Clash,Injured,hospital,Treatment,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവായതോടെ അന്വേഷണം ശക്തമാക്കി പൊലീസ്. കഴിഞ്ഞ ദിവസം ഒരാള്‍ക്ക് മര്‍ദനത്തില്‍ പരുക്കേറ്റിരുന്നു. രണ്ടാം ബ്ലോകിലെ തടവുകാരനായ നസീറിനാണ് പരുക്കേറ്റത്. മൂക്കിന് സാരമായി പരുക്കേറ്റ ഇയാളെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

'Clash between inmates is common in Kannur Central Jail': Police stepped up action, Kannur, News, Jail, Clash, Injured, Hospital, Treatment, Kerala

ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്. ബുധനാഴ്ച വൈകിട്ട് 3.30-ഓടെയാണ് സംഭവം. ബലാത്സംഗക്കേസ് പ്രതിയായ മുഹമ്മദ് സലീമിനെ നസീര്‍ കളിയാക്കിയ വിരോധമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരേ സെലില്‍ കഴിയുന്ന ഇരുവരും കുറച്ചുദിവസങ്ങളായി വാക് തര്‍ക്കവും പരസ്പരം ഭീഷണിപ്പെടുത്തലും ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ കണ്ണൂരില്‍ കാപാ തടവുകാര്‍ ഏറ്റുമുട്ടുന്നത് പതിവായിരുന്നു. ഇതോടെ ഇതില്‍ ചില തടവുകാരെ ഇപ്പോള്‍ സെലിന് പുറത്തേക്ക് വിടാറില്ല.

Keywords: 'Clash between inmates is common in Kannur Central Jail': Police stepped up action, Kannur, News, Jail, Clash, Injured, Hospital, Treatment, Kerala.

Post a Comment