Knowledge City | മര്‍കസ് നോളജ് സിറ്റി നാഗരിക സംസ്‌കാരത്തിന്റെ പുതിയ രൂപമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ലോഞ്ചിംഗ് ഇയര്‍ പ്രഖ്യാപനം നിര്‍വഹിച്ചു

 


കോഴിക്കോട്: (www.kvartha.com) മര്‍കസ് നോളജ് സിറ്റിയുടെ ഔപചാരിക ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്ഥലകാല മത വൈജാത്യങ്ങളില്ലാതെ സര്‍വവിധ മേഖലകളിലും നാടിന്റെ പുരോഗതിക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് മര്‍കസെന്നും അതിന്റെ ആധുനിക രൂപമായ മര്‍കസ് നോളജ് സിറ്റി നാഗരിക സംസ്‌കാരത്തിന്റെ പുതിയ രൂപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഗരിക സംസ്‌കാരത്തിന്റെ സൃഷ്ടി തന്നെയാണ് ഇവിടെ സംഭവിക്കുന്നത് എന്നതാണ് നോളജ് സിറ്റിയെ വ്യത്യസ്തമാക്കുന്നത്. ആഗോള സര്‍വകലാശാലകളുടെ കാലാവസ്ഥാ ഉച്ചകോടിക്ക് നോളജ് സിറ്റി വേദിയാക്കിയത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
           
Knowledge City | മര്‍കസ് നോളജ് സിറ്റി നാഗരിക സംസ്‌കാരത്തിന്റെ പുതിയ രൂപമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ലോഞ്ചിംഗ് ഇയര്‍ പ്രഖ്യാപനം നിര്‍വഹിച്ചു

നോളജ് സിറ്റിയില്‍ എത്തി ചേരുന്നവരുടെ ഉന്നമനത്തിനു അപ്പുറം സ്ഥാപനത്തിന്റെ പരിസര പ്രദേശങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനവും ഉന്നം വെച്ച് പ്രവര്‍ത്തിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അര്‍ധസത്യങ്ങളുടെയും പര്‍വതീകരിക്കപ്പെട്ട നുണകളുടേയും ഈ കാലത്ത് തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടതാണ്. തിരിച്ചറിവ്, സഹവര്‍ത്തിത്വം പുരോഗതി എന്നതാണ് മര്‍കസ് നോളജ് സിറ്റി ലോഞ്ചിംഗ് ഇയര്‍ പ്രഖ്യാപനത്തിന്റെ പ്രമേയം. ഈ കാലത്ത് ഏറെ പ്രാധാന്യമുള്ള പ്രമേയമാണ് ഇതെന്നും പിണറായി പറഞ്ഞു.
           
Knowledge City | മര്‍കസ് നോളജ് സിറ്റി നാഗരിക സംസ്‌കാരത്തിന്റെ പുതിയ രൂപമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ലോഞ്ചിംഗ് ഇയര്‍ പ്രഖ്യാപനം നിര്‍വഹിച്ചു

'സിവിലിസ്' എന്ന പേരില്‍ വൈവിധ്യമാര്‍ന്ന ഇരുപത് ഇന പരിപാടികളോടെയാണ് നോളജ് സിറ്റിയില്‍ ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ലോഞ്ചിംഗ് പരിപാടികള്‍ നടക്കുന്നത്. നൂറിലധികം ഏകര്‍ സ്ഥലത്തായി 2,000 കോടിയുടെ പദ്ധതികളാണ് നോളജ് സിറ്റിയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ് (സംയോജിത നഗര പദ്ധതി) എന്ന രാജ്യത്തെ തന്നെ വേറിട്ട ആശയമായ പദ്ധതിയാണിത്. വിദ്യാഭ്യാസം, സംസ്‌കാരം, പാര്‍പിടം, വാണിജ്യം, ആരോഗ്യം എന്നിവയെ സമന്വയിപ്പിക്കുന്ന നഗര മാതൃകയാണ് നോളജ് സിറ്റി യാഥാര്‍ഥ്യമാക്കിയത്. നിലവില്‍, മെഡികല്‍ കോളജ്, ലോ കോളജ്, ഗ്ലോബല്‍ സ്‌കൂള്‍, ടെക്‌നോളജി സെന്റര്‍, മാനജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്, ഫിനിഷിംഗ് സ്‌കൂള്‍, ലൈബ്രറി, റിസര്‍ച് സെന്റര്‍, ക്വീന്‍സ് ലാന്‍ഡ് അടക്കം നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
     
Knowledge City | മര്‍കസ് നോളജ് സിറ്റി നാഗരിക സംസ്‌കാരത്തിന്റെ പുതിയ രൂപമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ലോഞ്ചിംഗ് ഇയര്‍ പ്രഖ്യാപനം നിര്‍വഹിച്ചു

ചടങ്ങില്‍ കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു മലൈബാര്‍ ക്ലൈമറ്റ് ആക്ഷന്‍ പ്ലാന്‍ പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനം നടത്തി. തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ പ്രാദേശിക വികസന പദ്ധതി സമര്‍പണവും, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നോളജ് സിറ്റി ഡെസ്റ്റിനേഷന്‍ ടൂറിസം ലോഞ്ചിങ്ങും നടത്തി. ലിന്റോ ജോസഫ് എം എല്‍ എ ഡിജിറ്റല്‍ സ്‌പേസ് ലോഞ്ചിങ്, ഡോ. എം കെ മുനീര്‍ എം എല്‍ എ നോളജ് സിറ്റി സ്റ്റാര്‍ട്ടപ് പദ്ധതി സമര്‍പ്പണം എന്നിവ നിര്‍വഹിച്ചു. ടി സിദ്ദീഖ് എം എല്‍ എ, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സച്ചിന്‍ ദേവ് എം എല്‍ എ, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  Latest-News, Kerala, Kozhikode, Education, Pinarayi-Vijayan, Chief Minister, Inauguration, Top-Headlines, Kanthapuram A.P.Aboobaker Musliyar, Markaz Knowledge City, Chief Minister Pinarayi Vijayan declared launching year of Markaz Knowledge City.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia