ചങ്ങനാശേരി: (www.kvartha.com) കുവൈതില്‍ ജോലി ചെയ്യുന്ന നഴ്‌സിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പില്‍ ജെസിന്‍ കെ ജോണിന്റെ ഭാര്യ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. കുവൈതിലായിരുന്ന ജെസിനും കുടുംബവും രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.
വാഴൂര്‍ റോഡില്‍ പൂവത്തുംമൂട്ടില്‍ കാറും ഓടോ റിക്ഷയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറില്‍ സഞ്ചരിച്ചിരുന്ന ജെസ്റ്റി റോസ് ആന്റണി മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15നാണ് അപകടം ഉണ്ടായത്.
ജെസിന്‍ (42), മക്കളായ ജൊവാന്‍ ജെസിന്‍ ജോണ്‍ (10), ജോന റോസ് ജെസിന്‍ (6), ബൈകില്‍ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയില്‍ ജെറിന്‍ റെജി (27), ഓടോ റിക്ഷ ഡ്രൈവര്‍ മാടപ്പള്ളി അമര വലിയപറമ്പില്‍ രാജേഷ് വി നായര്‍ (47), ഓടോ റിക്ഷ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കല്‍ അഞ്ജലി സുശീലന്‍ (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Keywords: News, Kerala, Accident, Accidental Death, Injured, Nurse, Vehicles, Changanassery: Nurse died in accident at Vazhoor road