Follow KVARTHA on Google news Follow Us!
ad

Service Rules | ചണ്ഡീഗഡിൽ സർക്കാർ ജീവനക്കാർക്ക് ഇനി കേന്ദ്ര നിയമങ്ങൾ; വിരമിക്കൽ പ്രായം 60 വയസായി വർധിപ്പിച്ചു; ആനുകൂല്യങ്ങൾ വേറെയും

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾChandigarh notifies Central Services Rules, retirement age goes up from 58 to 60 years
ചണ്ഡീഗഡ്: (www.kvartha.com) കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെ 24,000-ത്തിലധികം സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. അഡ്‌മിനിസ്‌ട്രേറ്റർ ബൻവാരിലാൽ പുരോഹിതിന്റെ അംഗീകാരത്തിന് ശേഷം, ചണ്ഡിഗഡിൽ കേന്ദ്ര സർവീസ് റൂൾസ് നടപ്പിലാക്കാൻ ഭരണകൂടം വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വർഷം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സർവീസ് ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസർവീസ് ചട്ടങ്ങൾ നടപ്പാക്കുന്നതോടെ ജീവനക്കാരുടെ ശമ്പള സ്കെയിലുകൾ കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസൃതമാകും.

National, News, Government-Employees, Retirement, Government, Amit-Shah, Punjab, BJP, Allegation, Top-Headlines, Chandigarh notifies Central Services Rules, retirement age goes up from 58 to 60 years.

പഞ്ചാബിന്‍റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡിലെ യുടി അഡ്മിനിസ്ട്രേഷനിൽ 60 ശതമാനം ജീവനക്കാർ പഞ്ചാബിൽനിന്നും ബാക്കി ഹരിയാനയിൽ നിന്നുമാണ്. യുടി അഡ്മിനിസ്ട്രേഷനിൽ പഞ്ചാബിലെ നിയമങ്ങളായിരുന്നു ഇതുവരെ ബാധകം. പുതിയ വിജ്ഞാപനത്തോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ് ആയി ഉയർന്നു. വിജ്ഞാപനം ജീവനക്കാരുടെ ശമ്പള സ്കെയിലിലും സേവന വ്യവസ്ഥകളിലും മാറ്റം ഉണ്ടാവും. അറിയിപ്പ് പ്രകാരം കുടിശ്ശിക ലഭിക്കുകയും ചെയ്യും

പഞ്ചാബിൽ എഎപി സർക്കാർ രൂപീകരിച്ച് ഏകദേശം 14 ദിവസങ്ങൾക്ക് ശേഷം, കേന്ദ്രസർക്കാർ ചണ്ഡീഗഡിൽ കേന്ദ്ര സർവീസ് റൂൾ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ ഇതിനെ ശക്തമായി എതിർത്തിരുന്നു. ചണ്ഡിഗഡിനു മേല്‍ പഞ്ചാബിനുള്ള അധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണു ബിജെപി നടത്തുന്നതെന്നായിരുന്നു ആരോപണം.

Keywords: National, News, Government-Employees, Retirement, Government, Amit-Shah, Punjab, BJP, Allegation, Top-Headlines, Chandigarh notifies Central Services Rules, retirement age goes up from 58 to 60 years.
< !- START disable copy paste -->

Post a Comment