Follow KVARTHA on Google news Follow Us!
ad

Rain | സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ആലിപ്പഴം പെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Rain,kasaragod,Kannur,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതെന്നാണ് പ്രവചനം.

വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ വെള്ളിയും ശനിയും നേരിയ മഴ ലഭിക്കും. വ്യാഴാഴ്ച ഇടുക്കി വട്ടവട സ്വാമിയാര ലക്കുടി ഊരില്‍ വേനല്‍ മഴയില്‍ ആലിപ്പഴം പെയ്തു.

Chance of rain with thunder and lightning in the state, Thiruvananthapuram, News, Rain, Kasaragod, Kannur, Kerala

തിങ്കള്‍ (മാര്‍ച് -20): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ മഴ ലഭിക്കും.

ചൊവ്വ (മാര്‍ച് -21): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ ലഭിക്കും.

Keywords: Chance of rain with thunder and lightning in the state, Thiruvananthapuram, News, Rain, Kasaragod, Kannur, Kerala.


Post a Comment