സംസ്ഥാന ഡ്രഗ് റെഗുലേറ്റർമാർക്ക് പകരം ഫാർമസ്യൂട്ടിക്കൽസിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും നിർമാണം നിയന്ത്രിക്കാൻ പുതിയ നിയമത്തിലൂടെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (CDSCO) സാധിക്കും. എന്നിരുന്നാലും, മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിൽപ്പന അതാത് സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ തുടരും.
ബില്ലിന് അന്തിമരൂപം നൽകുന്നതിന് മുമ്പ് കൂടിയാലോചനയ്ക്കായി കരട് സർക്കാർ മന്ത്രാലയ സമിതിക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഫാർമസ്യൂട്ടിക്കൽസ്, കോസ്മെറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളും അതാത് സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ, ബിൽ പാസാകുന്നതോടെ ഈ അവകാശം സിഡിഎസ്‌സിഒ വഴി കേന്ദ്രത്തിലെത്തും.
Keywords: New Delhi, National, News, Online, Central Government, Rajya Sabha, Lok Sabha, Drugs, Sales, Law, Top-Headlines, Cosmetics, Centre seeks to regulate online pharmacies through revised bill.
< !- START disable copy paste -->