Follow KVARTHA on Google news Follow Us!
ad

Exhibition | കാന്‍വാസ് ഗ്രൂപ് ആന്‍ഡ് അതേര്‍സ് ചിത്ര പ്രദര്‍ശനം കതിരൂര്‍ ആര്‍ട് ഗാലറിയില്‍ തുടങ്ങി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thalassery,News,Director,Cinema,Inauguration,Kerala,
തലശേരി: (www.kvartha.com) കേരളത്തിലെ പത്ത് ജില്ലകളിലെ 19 ചിത്രകാരന്‍മാര്‍ ചേര്‍ന്ന് 26 കാന്‍വാസുകളിലായി അക്രലിക് ചായക്കൂട്ടുകളില്‍ വിരിയിച്ചെടുത്ത സര്‍ഗ രചനകള്‍ കാന്‍വാസ് ഗ്രൂപ് ആന്‍ഡ് അതേര്‍സ് എന്ന പേരില്‍ കതിരൂര്‍ ആര്‍ട് ഗ്യാലറിയില്‍ തുടങ്ങി.
    
Canvas Group and Others exhibition started at Kathirur Art Gallery, Thalassery, News, Director, Cinema, Inauguration, Kerala.

16 ദിവസം തുടരുന്ന ചിത്രപ്രദര്‍ശനം കതിരൂര്‍ ഗ്രാമ പഞ്ചായത് ആര്‍ട് ഗാലറിയില്‍ പഞ്ചായത് പ്രസിഡന്റ് പി പി സനിലിന്റെ അധ്യക്ഷതയില്‍ ചലച്ചിത്ര സംവിധായകന്‍ ദീപേഷ് ടി ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ ടി പി, രാമചന്ദ്രന്‍ എം, ശിവകൃഷ്ണന്‍ കെ എം, സുശാന്ത് കൊല്ലറക്കല്‍, മോഹനന്‍ എ, സുമേഷ് യു സി, സി സുരേന്ദ്രന്‍, അശോകന്‍ കല്ലി, സനില പി രാജ്, സംഗീത, ടി കെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
        
Canvas Group and Others exhibition started at Kathirur Art Gallery, Thalassery, News, Director, Cinema, Inauguration, Kerala.

അനിരുധ് രാമന്‍ പത്തനം തിട്ട, നിധിന്‍ ജവാഹര്‍ എറണാകുളം, സാനു രാമകൃഷ്ണന്‍ കോട്ടയം ഗോപു പട്ടിത്തറ പാലക്കാട്, ഹാരിഷ് പി ജി തൃശൂര്‍, ഷൈജു കക്കഞ്ചേരി, ശോബി നാഥ് ജി, നാരായണന്‍ കെ എം, കലേശന്‍ പി എന്‍, മലപ്പുറം, രാമചന്ദ്രന്‍ എം, ശ്രീധരന്‍ ടി പി, ബശീര്‍ ചിത്രകൂടം കോഴിക്കോട്, പ്രസാദ് കാനത്തുങ്കാല്‍ കാസര്‍കോട്, സുശാന്ത് കൊല്ലറക്കല്‍, ദീപേഷ് ടി, ബിജു സെന്‍, അശോക് ബി ടി കെ, മുരളീകൃഷ്ണ കണ്ണൂര്‍, മനോജ് ടി എസ് ഇടുക്കി എന്നിവരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. മാര്‍ച് 31 വരെ നീളുന്ന ചിത്രകലാ പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ചിത്രപ്രദര്‍ശനം നടക്കുക.
 
Keywords: Canvas Group and Others exhibition started at Kathirur Art Gallery, Thalassery, News, Director, Cinema, Inauguration, Kerala.

Post a Comment