Obituary | 'സദാചാരം ചമഞ്ഞെത്തിയ ഗുണ്ടകള്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ച ബസ് ഡ്രൈവര്‍ മരിച്ചു'

 



തൃശൂര്‍: (www.kvartha.com) സദാചാരം ചമഞ്ഞെത്തിയ ഗുണ്ടകള്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ച ബസ് ഡ്രൈവര്‍ മരിച്ചതായി പാെലീസ്. ചേര്‍പ്പ് സ്വദേശിയായ സഹര്‍ (32) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഫെബ്രുവരി 18ന് അര്‍ധരാത്രിയായിരുന്നു സംഭവം. തൃശൂര്‍ തൃപ്രയാര്‍ റൂടില്‍ ഓടുന്ന ബസിലെ ഡ്രൈവറായിരുന്ന സഹര്‍ അവിവാഹിതനായിരുന്നു. പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്ത്. അര്‍ധരാത്രി ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് സഹര്‍ ഇവരുടെ വീട്ടിലെത്തിയത്. ഇതിനിടെ, വനിതാ സുഹൃത്തിന്റെ വീട്ടില്‍ അര്‍ധരാത്രി ചെന്നതെന്തിനെന്ന് ചോദ്യംചെയ്യാന്‍ സദാചാര ഗുണ്ടകള്‍ എത്തുകയായിരുന്നു. 

അതേസമയം, ഇവര്‍ വീടിനുസമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നും പറയുന്നു. സഹറിനെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കിയ ഇവര്‍ മര്‍ദിച്ചവശനാക്കുകയായിരുന്നു. കടുത്ത മര്‍ദനത്തില്‍ സഹറിന്റെ വൃക്കകള്‍ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതവുമേറ്റിരുന്ന സഹര്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സയിലുണ്ടായിരുന്നത്.

Obituary | 'സദാചാരം ചമഞ്ഞെത്തിയ ഗുണ്ടകള്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ച ബസ് ഡ്രൈവര്‍ മരിച്ചു'


സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞ മര്‍ദനദൃശ്യങ്ങള്‍ പൊലീസ് തെളിവായി ശേഖരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. സഹറിനെ മര്‍ദിച്ച സംഭവത്തില്‍ ഉള്‍പെട്ട ആറുപേരും ഇപ്പോഴും ഒളിവിലാണ്. പ്രതികളില്‍ ഒരാള്‍ രാജ്യം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Keywords:  News,Kerala,State,State,Thrissur,Local-News,attack,Assault,Police,Treatment, CCTV,Temple,Death,Crime, Accused, Bus Driver Succumbs To Injuries After Attacked Up By Moral Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia