Follow KVARTHA on Google news Follow Us!
ad

Arrested | ഭർതൃമതിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി; ബസ് ഡ്രൈവർ അറസ്റ്റിൽ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾBus driver arrested for assault case
പയ്യന്നൂർ: (www.kvartha.com) ഭർതൃമതിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിശാന്തിനെ (36) യാണ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരു കുട്ടിയുടെ മാതാവും വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിയുമായ 26കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് അറസ്റ്റിലായത്.

വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ യുവതിയുമായി പരിചയത്തിലായ നിശാന്ത് വ്യക്തമായ മേൽവിലാസം നൽകാതെ മൊബൈൽ ഫോൺ നമ്പർ വഴിയാണ് യുവതിയുമായി ബന്ധം തുടർന്നതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യുവതിയെ പയ്യന്നൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

Payyannur, Kerala, News, Arrest, Assault, Case, Woman, Police Station, Police, Complaint, Court, Remanded, Top-Headlines, Bus driver arrested for assault case.

പിന്നാലെ യുവതി വീട്ടുകാരോട് വിവരം പറയുകയും ആലക്കോട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്ത ആലക്കോട് പൊലീസ് സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ കേസ് പയ്യന്നൂർ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: Payyannur, Kerala, News, Arrest, Assault, Case, Woman, Police Station, Police, Complaint, Court, Remanded, Top-Headlines, Bus driver arrested for assault case.
< !- START disable copy paste -->

Post a Comment