Jobs | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: ബിഎസ്എഫിൽ 10-ാം ക്ലാസ് പാസായവർക്ക് ജോലിക്ക് മികച്ച അവസരം; 1284 ഒഴിവുകൾ; വിശദമായി അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) 1284 കോൺസ്റ്റബിൾ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അധിക യോഗ്യതയുള്ള പത്താം ക്ലാസ് പാസായവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. മാർച്ച് 27 ആണ് അവസാന തീയതി. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പേ മാട്രിക്‌സ് ലെവൽ-3, പ്രകാരം 21,700-69,100 രൂപ ശമ്പളവും അനുവദനീയമായ മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.

ഒഴിവുകൾ

തസ്തികകളുടെ എണ്ണം - 1284
പുരുഷന്മാർക്ക് - 1220
സ്ത്രീകൾക്ക് - 64

പ്രായപരിധി

18 മുതൽ 25 വയസ് വരെ. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവുണ്ടാവും.

Jobs | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: ബിഎസ്എഫിൽ 10-ാം ക്ലാസ് പാസായവർക്ക് ജോലിക്ക് മികച്ച അവസരം; 1284 ഒഴിവുകൾ; വിശദമായി അറിയാം

യോഗ്യത

* കോൺസ്റ്റബിൾ (കോബ്ലർ), കോൺസ്റ്റബിൾ (ടെയ്ലർ), കോൺസ്റ്റബിൾ (വാഷർമാൻ), കോൺസ്റ്റബിൾ (ബാർബർ), കോൺസ്റ്റബിൾ (സ്വീപ്പർ):

അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം . കൂടാതെ, ബന്ധപ്പെട്ട ട്രേഡിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം. റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ബന്ധപ്പെട്ട ട്രേഡിലെ ടെസ്റ്റ് വിജയിച്ചിരിക്കണം.

* കോൺസ്റ്റബിൾ (കുക്ക്), കോൺസ്റ്റബിൾ (വാട്ടർ കാരിയർ), കോൺസ്റ്റബിൾ (വെയ്റ്റർ):

അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷനോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. ഇതോടൊപ്പം നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് ലെവൽ-1 കോഴ്‌സിന്റെ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്

കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ (CBT) അല്ലെങ്കിൽ ഒഎംആർ അടിസ്ഥാനമാക്കിയുള്ള ഒബ്‌ജക്‌റ്റീവ് തരം മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങുന്ന 100 മാർക്കിന്റെ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 100 മാർക്കിന്റെ 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. എഴുത്തുപരീക്ഷ ദ്വിഭാഷയിലായിരിക്കും, അതായത് ഇംഗ്ലീഷും ഹിന്ദിയും.

അപേക്ഷ ഫീസ്

അപേക്ഷിക്കുന്ന അൺ-റിസർവ്ഡ്/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ 100 രൂപ പരീക്ഷാ ഫീസായും 47.20 രൂപ സർവീസ് ചാർജായും അടയ്ക്കുക. വനിതകൾ / എസ്‌സി / എസ്‌ടി / ബിഎസ്‌എഫ് ഉദ്യോഗസ്ഥർ, മുൻ സൈനികർ എന്നിവരെ പരീക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കാം

1. ഔദ്യോഗിക വെബ്സൈറ്റ് rectt(dot)bsf(dot)gov(dot)in സന്ദർശിക്കുക
2. Constable (Tradesman) Exam 2023 in Border Security Force എന്നതിലെ Apply Here ക്ലിക്ക് ചെയ്യുക.
3. വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക
4. ഫോം സമർപ്പിക്കുക. ഭാവി ഉപയോഗത്തിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

Keywords: New Delhi, Job, BSF Jawans, Recruitment, Application, Online, Cook, Examination, Women, Website, News, National,  BSF recruitment 2023: Apply for 1284 Constable posts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia