ബിജെപിയുടെ ദേശീയ ജെനറല്‍ സെക്രടറിയായ സിടി രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യെഡിയൂരപ്പയെ ഘരാവോ ചെയ്തത്. ഇതോടെ പരിപാടി റദ്ദാക്കി യെഡിയൂരപ്പ തിരികെ പോവുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകന്‍ ബിവൈ വിജയേന്ദ്ര, കുടുംബ കോട്ടയായ ഷിമോഗ ജില്ലയിലെ ശിക്കാരിപുരയില്‍ നിന്ന് മത്സരിക്കുമെന്ന യെഡിയൂരപ്പയുടെ പ്രഖ്യാപനം സിടി രവി തള്ളിക്കളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രചാരണത്തിന് തടസ്സവുമായി സിടി രവിയുടെ അനുയായികള്‍ എത്തിയത്.
വിവാദങ്ങള്‍ക്ക് പേരുകേട്ട കുമാരസ്വാമിയെ പാര്‍ടിയിലെ ഒരു വിഭാഗം ബാധ്യതയായാണ് കാണുന്നത്. അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന ആവശ്യം പാര്‍ടിക്കുള്ളില്‍ ശക്തമാണെങ്കിലും, അദ്ദേഹത്തിന് യെഡിയൂരപ്പയുടെ പിന്തുണയുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രചാരണം റദ്ദാക്കാന്‍ യെഡിയൂരപ്പ നിര്‍ബന്ധിതനാകുകയായിരുന്നു.
Keywords: BS Yediyurappa Surrounded By BJP Workers, Forced To Cancel Poll Campaign, Bangalore, News, Karnataka, Assembly Election, Protest, National.Yediyurappa. Whole video pic.twitter.com/VFStX4ZmgO
— Imran Khan (@KeypadGuerilla) March 16, 2023