Follow KVARTHA on Google news Follow Us!
ad

Brothers Arrested | കഞ്ചാവ് ചെടിയും എംഡിഎംഎ ലഹരി മരുന്നുമായി ജ്യേഷ്ഠനും അനുജനും അറസ്റ്റില്‍

Brothers arrested with cannabis plant and drugs#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kvartha.com) കഞ്ചാവ് ചെടിയും എംഡിഎംഎ ലഹരി മരുന്നുമായി ജ്യേഷ്ഠനും അനുജനും പിടിയില്‍. ആലപ്പുഴ സ്വദേശികളായ അജയ് ജിത്ത്, അഭിജിത്ത് എന്നിവരെയാണ് ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ എം മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

പ്രിവന്റീവ് ഓഫീസര്‍ സി എന്‍ ബിജുലാല്‍, പ്രിവന്റിവ് ഓഫീസര്‍ കെ പി സജിമോന്‍, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ അലക്‌സാന്‍ഡര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് ദിലീഷ്, റഹീം എസ് ആര്‍, അഗസ്റ്റിന്‍ ജോസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു, ഡ്രൈവര്‍ പ്രദീപ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

News,Kerala,State,Alappuzha,Arrested,Seized,Brothers,Local-News,Drugs, Brothers arrested with cannabis plant and drugs


സഹോദരങ്ങള്‍ വില്‍പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എംഡിഎംഎയും 350 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടിയും പിടിച്ചെടുത്തതായും ബെംഗ്‌ളൂറില്‍ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കേരളത്തില്‍ എത്തിച്ച് വില്‍പന നടത്തിവരികയായിരുന്നു ഇവരെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: News,Kerala,State,Alappuzha,Arrested,Seized,Brothers,Local-News,Drugs, Brothers arrested with cannabis plant and drugs

Post a Comment