സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയില്‍ ബ്രിടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജ്യൂകേഷന്‍ വേള്‍ഡ് ഫോറം നടത്താന്‍ ഉദ്ദേശിക്കുന്നതായും ഡെപ്യൂടി ഹൈകമീഷണര്‍ അറിയിച്ചു. അതില്‍ സഹകരിക്കുന്ന കാര്യത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പുമായും വൈസ് ചാന്‍സലര്‍മാരുമായും ചര്‍ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സംസ്ഥാനത്തെ ഗ്രാഫീന്‍ സെന്റര്‍, ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിവയില്‍ ബ്രിടന്‍ താല്‍പര്യം പ്രകടിപ്പിച്ചു. കേരളത്തില്‍ സ്റ്റാര്‍ടപുകള്‍ക്കും ഇന്നൊവേഷനുകള്‍ക്കും മികച്ച പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബയോളജികല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളിലും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്. സര്‍വകലാശാലകളില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ സര്‍കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്‍ഡ്യയിലെ ഏറ്റവും മികവുറ്റ സംസ്ഥാനമെന്ന നിലയില്‍ ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളവുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേരള, കര്‍ണാടക ചുമതലയുള്ള ഡെപ്യൂടി ഹൈകമീഷണര്‍ പറഞ്ഞു.
യോഗത്തില്‍ സൗത് ഏഷ്യാ ട്രേഡ് കമീഷണര്‍ അലന്‍ ജെമല്‍, ചീഫ് സെക്രടറി ഡോ. വിപി ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി സുമന്‍ ബില തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Britain expressed willingness to cooperate with Kerala in the field of higher education, Thiruvananthapuram, News, Meeting, Education, Chief Minister, Pinarayi-Vijayan, Kerala.