Follow KVARTHA on Google news Follow Us!
ad

Fire | ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തം; 2 ദിവസം പിന്നിട്ടിട്ടും അണയ്ക്കാനായില്ല; കൊച്ചി നഗരത്തില്‍ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുന്നു; കണ്‍ട്രോള്‍ റൂം തുറന്ന് നഗരസഭ

Brahmapuram waste plant fire still not put out#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യത്തിന് പിടിച്ച തീ ഇതുവരെ അണയ്ക്കാനായില്ല. രണ്ടുദിവസം പിന്നിട്ടിട്ടും നഗരത്തില്‍ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്. 10 ലധികം അഗ്‌നിരക്ഷാസേനകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇതിനിടെ വെള്ളിയാഴ്ച രാത്രിയും തീ ആളിപടരുന്ന സാഹചര്യം ഉണ്ടായി. 

ഏരൂര്‍, ഇന്‍ഫോപാര്‍ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളില്‍ പുക ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരിസരവാസികള്‍ക്ക് ശ്വാസ തടസം ഉള്‍പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ക്കുമായി നഗരസഭ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. 

കനത്ത പുക കാരണം സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ജില്ലാ മെഡികല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.

News,Kerala,State,Fire,Plastic,Top-Headlines,Latest-News,Trending, Brahmapuram waste plant fire still not put out


മാര്‍ച് ഒന്നിന് വൈകിട്ട് 4.15നാണ് തീപ്പിടിത്തം ആരംഭിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി കൂടിക്കിടക്കുന്നതിനാല്‍ കടുത്ത ചൂടില്‍ ഉരുകി തീപിടിച്ചതാകാനാണ് സാധ്യതയെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. 

അതേസമയം മാലിന്യ പ്ലാന്റില്‍ തീപ്പിടിത്തം ഉണ്ടായതിനെക്കുറിച്ച് കൊച്ചി നഗരസഭ സെക്രടറി, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് ഉടന്‍ റിപോര്‍ട് സമര്‍പിക്കും.

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഏകര്‍ കണക്കിന് കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിക്കുന്നത്. പ്ലാന്റിനകത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും പൂര്‍ണ തോതില്‍ സ്ഥാപിച്ചിട്ടില്ല. മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിന് സമീപം തന്നെയാണ് അതീവ സുരക്ഷാ മേഖലയായ ബ്രഹ്മപുരം താപ വൈദ്യുത നിലയവും. സമീപത്ത് തന്നെയാണ് ഫാക്ടും സ്ഥിതി ചെയ്യുന്നത്.

Keywords: News,Kerala,State,Fire,Plastic,Top-Headlines,Latest-News,Trending, Brahmapuram waste plant fire still not put out

Post a Comment