27 അധികം ഫയര്‍ യൂനിറ്റുകള്‍ കഴിഞ്ഞ അഞ്ച് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് അണക്കാനായത്. തിങ്കളാഴ്ചയും തീ പൂര്‍ണമായി അണക്കാനാകില്ലെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു. കൂടുതല്‍ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്തുള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം. എങ്കില്‍ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുകഞ്ഞ് കത്തുന്ന പുക ഇപ്പോഴും നഗരത്തിന്റെ പല ഭാഗങ്ങളിലുമെത്തുകയാണ്. പാലാരിവട്ടം, കലൂര്‍, വൈറ്റില എന്നിവിടങ്ങളിലും പിന്നിട്ട് ബ്രഹ്‌മപുരത്ത് നിന്ന് 20 കിലോ മീറ്റര്‍ ദൂരെയുള്ള അരൂര്‍ ഭാഗത്തേക്കും പുക എത്തി. വെയില്‍ കനക്കുംവരെ മൂടലായി പുകയും അന്തരീക്ഷത്തില്‍ തങ്ങി നിന്നു.
കോര്‍പറേഷന്‍ നഗരത്തിലെ മാലിന്യ ശേഖരണം തുടങ്ങിയെങ്കിലും ഇതെവിടെ നിക്ഷേപിക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. മാലിന്യം താത്കാലികമായി നിക്ഷേപിക്കാന്‍ കോര്‍പറേഷന്‍ ചില സ്ഥലങ്ങള്‍ കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിച്ചെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. തീ പൂര്‍ണമായി അണച്ച ശേഷം മാത്രമാകും താത്കാലിക കേന്ദ്രത്തില്‍ നിന്ന് മാലിന്യം ബ്രഹ്‌മപുരത്തേക്ക് മാറ്റുക. ബ്രഹ്‌മപുരത്തെ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷനിലേക്ക് യുഡിഎഫ് മാര്‍ച് നടത്തി.
Keywords: Brahmapuram waste plant fire Smoke continues to choke Kochi, Kochi, News, Fire, Trending, Kerala.