Criticized | ബ്രഹ്‌മപുരം തീപ്പിടുത്തം: പൂര്‍ണ ഉത്തരവാദിത്തം സര്‍കാരിന്, വേണ്ടി വന്നാല്‍ 500 കോടി രൂപ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഹരിത ട്രൈബ്യൂണല്‍
Mar 17, 2023, 17:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബ്രഹ്‌മപുരം തീപ്പിടുത്തത്തില്‍ സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍കാരിനാണെന്നും വേണ്ടി വന്നാല്‍ അഞ്ഞൂറ് കോടി രൂപ പിഴ ചുമത്തുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം.
ബ്രഹ്‌മപുരം വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. തീ അണച്ചതായും തീപ്പിടുത്തത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും സര്‍കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. തീപ്പിടുത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സര്‍കാരാണെന്ന് വിലയിരുത്തിയ ട്രൈബ്യൂണല്‍ ഇവ വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും അറിയിച്ചു.
Keywords: Brahmapuram waste plant fire, National Green Tribunal criticized Kerala government, New Delhi, News, Criticism, Warning, Fire, Kerala.
Keywords: Brahmapuram waste plant fire, National Green Tribunal criticized Kerala government, New Delhi, News, Criticism, Warning, Fire, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.