പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ മെഡികല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്താല്‍ മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.
എക്സ്റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എകോ, കാഴ്ച പരിശോധന എന്നീ സേവനങ്ങളും ലഭ്യമാകും. ഇതിനു പുറമേ, എല്ലാ അര്‍ബന്‍ ഹെല്‍ത് സെന്ററുകളിലും ശ്വാസ് ക്ലിനികുകളും പ്രവര്‍ത്തനമാരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.
ബ്രഹ്‌മപുരം തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചു. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. പൊതുജനരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും മെഡികല്‍ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പരിശീലനം നല്‍കിയത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അഞ്ചു മൊബൈല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു മൊബൈല്‍ യൂനിറ്റുകളുടെ സേവനം ചൊവ്വാഴ്ച ലഭ്യമാക്കിയിരുന്നു. ഈ മൊബൈല്‍ യൂനിറ്റുകളിലൂടെ ഏഴു സ്ഥലങ്ങളിലായി 178 പേര്‍ക്ക് സേവനം നല്‍കി.
Keywords: Brahmapuram Fire: Health Survey in Kochi from tomorrow, Thiruvananthapuram, News, Fire, Health, Health and Fitness, Health Minister, Kerala.