Follow KVARTHA on Google news Follow Us!
ad

Criticize | 'ബ്രഹ്മപുരത്തേത് ക്രിമിനല്‍ കുറ്റം'; കൊലപാതക ശ്രമത്തിന് 307-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

Brahmapuram disaster: Justice B Kamal Pasha criticized government#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) ബ്രഹ്മപുരം സംഭവത്തില്‍ 307-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ബ്രഹ്മപുരത്തേത് ക്രിമിനല്‍ കുറ്റമാണെന്നും കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അന്വേഷിക്കേണ്ടവര്‍ തന്നെയാണ് കുറ്റം ചെയ്തിരിക്കുന്നത്. ഇടത് നേതാവിന്റെ മരുമകന് നേരെയും ആരോപണം ഉയരുന്നുണ്ട്. അവര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടിയെടുക്കണം. ഒരു സ്ഥലത്തല്ല തീ പിടിച്ചത്. ആളുകളെ ശ്വാസം മുട്ടിച്ച് കൊല്ലാനാണോ ശ്രമിക്കുന്നത്. പ്ലാസ്റ്റിക് കത്തിയാല്‍ അണയ്ക്കാന്‍ അത്ര എളുപ്പമല്ല. കംപനിയുടെ ആളുകള്‍ തന്നെയാണ് തീയിട്ടതെന്ന് ആളുകള്‍ക്ക് നന്നായി അറിയാമെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കഷ്ടപ്പെടുന്നത് മുഴുവന്‍ സാധാരണക്കാരാണ്. മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇത് പരിഹരിക്കാന്‍ സമയമില്ല. 10 ദിവസമായി ആളുകള്‍ പുക കാരണം വലയുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖം എത്ര പേര്‍ക്കാകും ഇത് മൂലം പിടിപെടുകയെന്നും അദ്ദേഹം ചോദിച്ചു. 

അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുള്ള തീയും പുകയും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുന്നു. നിലവില്‍, പ്ലാന്റിന്റെ 90% സ്ഥലത്തെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും പുക രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണമായും നിയന്ത്രണ വിധേയം ആക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

News, Kerala, Justice, Judiciary, High Court of Kerala, Court, Criticism, Top-Headlines, Trending, Latest-News, Health, Health Minister, Government, Brahmapuram disaster: Justice B Kamal Pasha criticized government


ഹൈകോടതി നിര്‍ദേശിച്ച പ്രത്യേക സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വിശദമായ റിപോര്‍ട് സമിതി ഹൈകോടതിക്ക് കൈമാറും. അതിനിടെ നഗരത്തിലെ മാലിന്യ നീക്കവും പുനഃരാരംഭിച്ചിട്ടുണ്ട്.

ബ്രഹ്മപുരത്തെ വിഷപ്പുക ശമിക്കാതെ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. കുട്ടികള്‍, പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. ആരോഗ്യ സര്‍വേയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും. 

Keywords: News, Kerala, Justice, Judiciary, High Court of Kerala, Court, Criticism, Top-Headlines, Trending, Latest-News, Health, Health Minister, Government, Brahmapuram disaster: Justice B Kamal Pasha criticized government

Post a Comment