Follow KVARTHA on Google news Follow Us!
ad

Salary hikes | സര്‍കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്പള വര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക; തീരുമാനം ഉദ്യോഗസ്ഥരുടെ അനിശ്ചിതകാല പണിമുടക്കിനിടെ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Bangalore,News,Karnataka,Government-employees,Salary,Strike,National,
ബെംഗ്ലൂര്‍: (www.kvartha.com) സര്‍കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്പള വര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക. ഏഴാം ശമ്പള കമീഷന്‍ റിപോര്‍ട് ലഭിച്ചാലുടന്‍ പുതിയ ശമ്പള സ്‌കെയില്‍ നടപ്പാക്കുമെന്ന് സര്‍കാര്‍ അറിയിച്ചു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സര്‍കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനിടെയാണ് ഇടക്കാലാശ്വാസമായി മുഖ്യമന്ത്രി ബസവരാജ ബൊമൈ ശമ്പള വര്‍ധന പ്രഖ്യാപിച്ചത്.

Bowing to protesters, Bommai hikes salaries of Govt employees, Bangalore, News, Karnataka, Government-employees, Salary, Strike, National

ഏഴാം ശമ്പള കമീഷന്‍ റിപോര്‍ട് നടപ്പാക്കുക, ദേശീയ പെന്‍ഷന്‍ സ്‌കീമിന് പകരം പഴയ പെന്‍ഷന്‍ സ്‌കീം തിരികെ കൊണ്ടുവരിക എന്നിവ അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ച് ലക്ഷത്തോളം വരുന്ന സര്‍കാര്‍ ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

പണിമുടക്കിനെ തുടര്‍ന്ന് സര്‍കാര്‍ ആശുപത്രികളിലെ ഒപി സംവിധാനം, റവന്യൂ ഓഫിസുകള്‍ അടക്കം നിരവധി അവശ്യ സേവനകള്‍ താളംതെറ്റിയ സാഹചര്യത്തിലാണ് ബി ജെ പി സര്‍കാരിന്റെ നടപടി. കൂടാതെ, നിയമസഭ തിരഞ്ഞെടുപ്പ് വരാന്‍ പോകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍കാറിന്റെ പുതിയ തീരുമാനം.

Keywords: Bowing to protesters, Bommai hikes salaries of Govt employees, Bangalore, News, Karnataka, Government-employees, Salary, Strike, National.

Post a Comment