Follow KVARTHA on Google news Follow Us!
ad

HC Verdict | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുതുകിലും തലയിലും ലൈംഗികോദ്ദേശ്യമില്ലാതെ തലോടുന്നത് മാനഭംഗമല്ലെന്ന് ഹൈകോടതി; പീഡനക്കേസിൽ യുവാവിന്റെ ശിക്ഷ റദ്ദാക്കി

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്Bombay High Court Says Merely Moving Hand Over Back and Head of Minor Girl Does Not Amount to Outraging Modesty
മുംബൈ: (www.kvartha.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുതുകിലും തലയിലും ലൈംഗികോദ്ദേശ്യമില്ലാതെ തലോടുന്നത് മാനഭംഗമല്ലെന്ന് ബോംബെ ഹൈകോടതി. 28 കാരനായ യുവാവിന്റെ ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.

2012-ൽ 12 വയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് 18 വയസുകാരനെതിരെ കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മുതുകിലും തലയിലും കൈ തടവിയതിന് ശേഷം വളർന്ന് വലുതായെന്ന് യുവാവ് പറഞ്ഞുവെന്നാണ് ആരോപണം. തുടർന്ന് ജില്ലാ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ 18കാരൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Mumbai, National, News, High Court, Girl, Case, Youth, Court, Justice, Top-Headlines, Bombay High Court Says Merely Moving Hand Over Back and Head of Minor Girl Does Not Amount to Outraging Modesty.

ശിക്ഷാവിധി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് കുറ്റാരോപിതന്റെ ഭാഗത്ത് ലൈംഗിക ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇരയെ യുവാവ് കുട്ടിക്കാലത്ത് കണ്ടിരുന്നതായി മൊഴി സൂചിപ്പിക്കുന്നുവെന്നും നിരീക്ഷിച്ചു. പ്രോസിക്യൂഷന് മാനഭംഗം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, 354-ാം വകുപ്പ് പ്രയോഗിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ കഴിയില്ല. വിഷയത്തിൽ വിചാരണക്കോടതിക്ക് പിഴവ് പറ്റിയെന്നും ലൈംഗിക ഉദ്ദേശമില്ലാത്ത പെട്ടെന്നുള്ള പ്രവൃത്തിയാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഹൈകോടതി വിധിയിൽ പറഞ്ഞു.

Keywords: Mumbai, National, News, High Court, Girl, Case, Youth, Court, Justice, Top-Headlines, Bombay High Court Says Merely Moving Hand Over Back and Head of Minor Girl Does Not Amount to Outraging Modesty.
< !- START disable copy paste -->

Post a Comment