Follow KVARTHA on Google news Follow Us!
ad

Bomb Threat | അമിതാഭ് ബച്ചന്റെ മുംബൈയിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം; സംശയകരമായതൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്

Bomb threats at Amitabh Bachchan and Dharmendra's bungalows in Mumbai#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) അമിതാഭ് ബച്ചന്റെ മുംബൈയിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. നാഗ്പൂര്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് ചൊവ്വാഴ്ചയാണ് പ്രമുഖ ബോളിവുഡ് താരങ്ങളുടെ വീടുകളില്‍ ബോംബ് സ്ഥാപിച്ചിട്ടുള്ളതായി അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. ധർമേന്ദ്രയുടെ മുംബൈയിലെ വീട്ടിലും ബോബ് സ്ഥാപിച്ചിട്ടുള്ളതായി ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് റിപോര്‍ട്. 

തുടര്‍ന്ന് നാഗ്പൂര്‍ പൊലീസില്‍ നിന്നും വിവരം ലഭിച്ചതനുസരിച്ച് മുംബൈ പൊലീസിന്റെ ബോംബ് സ്‌ക്വാഡ് അമിതാഭ് ബച്ചന്റെയും ധർമേന്ദ്രയുടെയും വീടുകളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ധർമേന്ദ്രയുടെ ബംഗ്ലാവ് ജൂഹുവില്‍ തന്നെയാണ്.

മുംബൈയില്‍ അതിസമ്പന്നര്‍ വസിക്കുന്ന ജൂഹുവിലാണ് അമിതാഭ് ബച്ചന് ആഡംബര ബംഗ്ലാവുകള്‍ ഉള്ളത്.  ഝനക്, ഝല്‍സ, വല്‍സ, പ്രതീക്ഷ എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. മുംബൈയില്‍ എത്തുന്ന സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രങ്ങളാണ് ഈ ബംഗ്ലാവുകള്‍. എല്ലാ ഞായറാഴ്ചയും ആരാധകരെ കാണാന്‍ അമിതാഭ് ബച്ചന്‍ സമയം കണ്ടെത്തുന്നതും ഇവിടെയാണ്. ഏറെക്കാലമായി അദ്ദേഹം തുടരുന്ന പതിവാണ് ഇത്. 

News,National,India,Cinema,Bollywood,Actor,Cine Actor,Police,Bomb Threat,Amitabh Batchan,Entertainment, Bomb threats at Amitabh Bachchan and Dharmendra's bungalows in Mumbai


അതേസമയം 'ഗണ്‍പത് പാര്‍ട് 1' ആണ് അമിതാഭ് ബച്ചന്റേതായി അടുത്ത് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം. വികാസ് ബാലിന്റെ സംവിധാനത്തില്‍ എത്തുന്ന ഇതൊരു ആക്ഷന്‍ ത്രിലര്‍ പടമാണ്. ടൈഗര്‍ ഷ്രോഫും കൃതി സനോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്റേത് അതിഥി വേഷമാണ്. ഘൂമര്‍, ദി ഉമേഷ് ക്രോണികിള്‍സ് എന്നീ ചിത്രങ്ങളിലും അദ്ദേഹം അതിഥി താരമായി എത്തുന്നുണ്ട്.

Keywords: News,National,India,Cinema,Bollywood,Actor,Cine Actor,Police,Bomb Threat,Amitabh Batchan,Entertainment, Bomb threats at Amitabh Bachchan and Dharmendra's bungalows in Mumbai

Post a Comment