കോട്ടയം: (www.kvartha.com) പാലാ മുനിസിപല്‍ സ്റ്റാന്‍ഡില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. കാട്ടയം സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍ ഉപേക്ഷിച്ച നിലയിലാണ് കത്ത് കണ്ടെത്തിയത്. 'പാലാ മുനിസിപല്‍ സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെ 11ന് ബോംബ് വയ്ക്കു'മെന്നാണ് ഭീഷണിക്കത്തിന്റെ ഉള്ളടക്കമെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പാലായില്‍ രാവിലെ 11ന് സ്വീകരണം നല്‍കാനിരിക്കെയാണ് ഭീഷണിക്കത്ത് ലഭിച്ചത്. എം വി ഗോവിന്ദനെയും പാലാ മുനിസിപല്‍ ചെയര്‍മാനെയും 25 കൗണ്‍സിലര്‍മാരെയുമാണ് ഉന്നമിടുന്നതെന്നും കത്തിലുണ്ട്. പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉള്‍പെടെ മൂന്നിടങ്ങളില്‍ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി.
ജില്ലാ കലക്ടര്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെയും പരാമര്‍ശങ്ങളുണ്ട്. 'സിറ്റിസണ്‍സ് ഓഫ് ഇന്‍ഡ്യ' എന്ന പേരിലാണ് കത്ത് അവസാനിപ്പിക്കുന്നത്. ഭീഷണി സന്ദേശം ഉള്‍പെടുന്ന രണ്ട് കത്തുകളാണ് കണ്ടെത്തിയത്.
കത്തുകള്‍ക്ക് പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് സംശയമെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Keywords: News, Kerala, State, Kottayam, Bomb Threat, Threat, Police, CPM, Politics, MV-Govindan, Top-Headlines, Bomb Threat In Pala Municipal Bus Stand