Follow KVARTHA on Google news Follow Us!
ad

Bomb blast | മുഴക്കുന്ന് വീട്ടില്‍ ബോംബ് സ്ഫോടനം: ദമ്പതികള്‍ക്ക് പരുക്കേറ്റു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Bomb Blast,Injured,hospital,Treatment,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വീണ്ടും ബോംബു സ്ഫോടനം, രണ്ടു പേര്‍ക്ക് പരുക്കേറ്റു. മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആയിച്ചോത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകനായ എ കെ സന്തോഷ് (32) മുക്കോല പറമ്പത്ത്, ഭാര്യ ലസിത സന്തോഷ് എന്നിവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സ്ഫോടനമുണ്ടായത്. വീടിന്റെ അടുക്കള ഭാഗത്തുനിന്നുമാണ് ബോംബ് പൊട്ടിയത്. മുഖത്തും കൈക്കും ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ ഇരിട്ടി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തലശ്ശേരിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ ഭാര്യയുടെ പരുക്ക് ഗുരുതരമല്ല.

Bomb blast at house in Muzhakunnu: Couple injured, Kannur, News, Bomb Blast, Injured, Hospital, Treatment, Kerala


സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ വേറെ മുറിയിലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. സമാന സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. അന്ന് ഉഗ്രസ്ഫോടനത്തില്‍ സന്തോഷിന്റെ വിരലുകള്‍ അറ്റുപോയിരുന്നു.

മുഴക്കുന്ന് പൊലീസ് സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. പൊട്ടിയ ബോംബിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Keywords: Bomb blast at house in Muzhakunnu: Couple injured, Kannur, News, Bomb Blast, Injured, Hospital, Treatment, Kerala.

Post a Comment