N Haridas | മതമേലധ്യക്ഷന്മാരെ കാണാൻ പോയത് തലയിൽ മുണ്ടിട്ടല്ലെന്ന് ബിജെപി നേതാവ് എൻ ഹരിദാസ്

 


കണ്ണൂർ: (www.kvartha.com) കേരളത്തിലെ കാർഷിക മേഖല തകർന്ന് തരിപ്പണമാക്കിയത് ഇടത് - വലത് മുന്നണികളാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനം മടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മതമേലധ്യക്ഷൻമാരെ ബിജെപിനേതാക്കൾ നേരത്തെയും കാണാറുണ്ട്. തലയിൽ മുണ്ടിട്ടല്ല കാണാൻ പോകുന്നത്.

N Haridas | മതമേലധ്യക്ഷന്മാരെ കാണാൻ പോയത് തലയിൽ മുണ്ടിട്ടല്ലെന്ന് ബിജെപി നേതാവ് എൻ ഹരിദാസ്

അവിടെ ഒരു രാഷട്രീയവുമില്ല. ക്രിസ്തീയ മുസ്ലിം ഹിന്ദു വിഭാഗത്തിൽപ്പെട്ടവരെയും കാണാറുണ്ട്. ഇത്തരത്തിൽ മത മേലധ്യക്ഷൻമാരെ കാണുന്നത് ബിജെപിക്കാർക്ക് നിഷേധിക്കപ്പെട്ടുന്നത് എന്തു കൊണ്ടാണെന്ന് മനസിലാവുന്നില്ല. കോൺഗ്രസുകാർക്കും സിപിഎംകാർക്കും ഇക്കാര്യത്തിൽ വെപ്രാളമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് മാത്രമേ നാട്ടിൽ വികസനം കൊണ്ടുവരാനാവൂ എന്നത് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തിരിച്ചറിവാണ് തലശേരി ആർച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കുള്ളത്. കാർഷിക രംഗത്തെ മുരടിപ്പാണ് ബിഷപ്പ് വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങൾക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ എത്തിക്കുന്നതിനായി നടത്തുന്ന പരിപാടിയിൽ ക്ഷണിക്കുന്നതിനായി എല്ലാ വിഭാഗത്തിലെയും നേതാക്കളെയും ക്ഷണിക്കുന്നുണ്ട്

സിപിഎം ഭരിക്കുന്ന സംസ്ഥാനത്താണ് കക്കുകളി നാടകത്തിൻ്റെ പേരിൽ ക്രിസ്ത്രീയ സന്യാസിമാർ കണ്ണൂരിൽ പ്രതിഷേധ പരിപാടി നടത്തിയത്. സാംസ്കാരിക നായകർ പ്രതികരിക്കാൻ മടിക്കുന്ന സ്ഥതിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോർച ജില്ലാ പ്രസിഡൻ്റ് അരുൺ തോമസ്, പട്ടിക ജാതി മോർച ജില്ലാ പ്രസിഡൻ്റ് ഇപി ബിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Keywords: Kannur, Kerala, News, BJP, Meeting, Religion, Leader, Press Meet, Politics, Congress, CPM, Latest-News, Top-Headlines, BJP leader N Haridas about meeting with religious leaders. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia