മുസ്ലിംകളെ 10 ശതമാനം സംവരണമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലേക്ക് (EWS) മാറ്റും. ഇതോടെ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിംകൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. കൂടാതെ മുസ്ലിംകൾക്ക് ബ്രാഹ്മണർ, വൈശ്യർ, മുതലിയാർ, ജൈനർ തുടങ്ങിയ വിഭാഗങ്ങളുള്ള ഇഡബ്യുഎസ് ക്വാടയിൽ മത്സരിക്കേണ്ടിവരും.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രഖ്യാപനം. പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒബിസി സംവരണം ആറ് ശതമാനവും ലിംഗായത്തിന്‍റെ സംവരണം ഏഴ് ശതമാനവുമായി ഉയർന്നു. കർണാടകയിലെ സംവരണ ശതമാനം സുപ്രീം കോടതി വ്യക്തമാക്കിയ 50 ശതമാനത്തിന് മുകളിലാണ്, സംവരണ ക്വാട ഏകദേശം 56 ശതമാനത്തിലാണ് ഇപ്പോഴുള്ളത്.
Keywords: Bangalore, National, News, BJP, Government, Muslim, Hike, Reservation, Job, Education, Karnataka, Bank, Politics, Assembly Election, Chief Minister, Top-Headlines, BJP govt scraps 4% Muslim quota, hikes total reservation to 56%.
< !- START disable copy paste -->