Follow KVARTHA on Google news Follow Us!
ad

Joseph G Fernandez | കൊല്ലം രൂപതയുടെ മുന്‍ ബിഷപ് ജോസഫ് ജി ഫെര്‍ണാന്‍ഡസ് കാലം ചെയ്തു

Bishop Joseph G Fernandez Passes Away#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊല്ലം: (www.kvartha.com) കൊല്ലം രൂപതയുടെ മുന്‍ ബിഷപ് ജോസഫ് ജി ഫെര്‍ണാന്‍ഡസ് കാലം ചെയ്തു. 98 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 10 മണിയോടെയാണ് അന്ത്യം. കൊല്ലം രൂപതയുടെ 12-ാമത്തെയും തദ്ദേശീയനായ രണ്ടാമത്തെയും ബിഷപായിരുന്നു ജോസഫ് ജി ഫെര്‍ണാന്‍ഡസ്.

23 വര്‍ഷം കൊല്ലം ബിഷപായിരുന്നു. 2001 ഡിസംബര്‍ 16 ന് സ്ഥാനം ഒഴിഞ്ഞു. പള്ളികളില്‍ ക്രിസ്ത്യന്‍ കമ്യൂനിറ്റികള്‍ക്കും കുടുംബ യൂനിറ്റുകള്‍ക്കും രൂപം നല്‍കിയതും ജോസഫ് ജി ഫെര്‍ണാന്‍ഡസ് ആയിരുന്നു.

ശക്തികുളങ്ങര, ചാരുംമൂട് ഇടവകകളില്‍ അസിസ്റ്റന്റ് വികാരി, കണ്ടച്ചിറ മങ്ങാട്, ക്ലാപ്പന, ഇടമണ്‍ എന്നിവിടങ്ങളില്‍ വികാരി, ഇന്‍ഫന്റ് ജീസസ് ബോര്‍ഡിങ് സ്‌കൂള്‍ വാര്‍ഡന്‍, സെന്റ് റഫേല്‍ സെമിനാരി പ്രീഫക്ട്, ഫാത്വിമ മാതാ നാഷനല്‍ കോളജ്, കര്‍മലറാണി ട്രെയിനിങ് കോളജ് ബര്‍സാര്‍, വിമലഹൃദയ സഭ സന്യാസിനികളുടെ ഗുരുഭൂതന്‍, വിവിധ സന്യാസിനി സഭകളുടെ ഔദ്യോഗിക കുമ്പസാരക്കാരന്‍, ബിഷപ് ആയിരിക്കെ ഡോ. ജെറോം എം ഫെര്‍ണാന്‍ഡസിന്റെ സെക്രടറി, രൂപത ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. 

News,Kerala,State,Death,Obituary,Religion,Church, Bishop Joseph G Fernandez Passes Away


കെസിബിസി വൈസ് ചെയര്‍മാന്‍, സിബിസിഐ ഹെല്‍ത് കമിഷന്‍ ചെയര്‍മാന്‍, ആലുവ സെന്റ് ജോസഫ് പൊന്തിഫികല്‍ സെമിനാരി എപിസ്‌കോപല്‍ കമിഷന്‍ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര ഇടവകയിലെ പണ്ടാരത്തുരുത്ത് പാലത്തുംകടവ് കുടുംബത്തില്‍ ഗബ്രിയേല്‍ ഫെര്‍ണാന്‍ഡസ് -ജോസ്ഫീന ദമ്പതികളുടെ മൂത്ത മകനായി 1925 സെപ്റ്റംബര്‍ 16 നാണ് ജനനം. ഡോ. ജോസഫ് ജി ഫെര്‍ണാന്‍ഡസിന്റെ വിദ്യാഭ്യാസം ചെറിയഴീക്കല്‍, കോവില്‍ത്തോട്ടം, ശങ്കരമംഗലം, കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളുകളിലായിരുന്നു. കൊല്ലം സെന്റ് റഫേല്‍ സെമിനാരി, കൊല്ലം സെന്റ് തെരേസ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫികല്‍ സെമിനാരി എന്നിവിടങ്ങളിലായി വൈദിക പഠനവും പൂര്‍ത്തിയാക്കി.

Keywords: News,Kerala,State,Death,Obituary,Religion,Church, Bishop Joseph G Fernandez Passes Away

Post a Comment