2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതിയും സുപ്രീം കോടതിയും ശരിവച്ചു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷാ ഇളവിനുള്ള അപേക്ഷ അനുവദിച്ചതിന് ശേഷം ഗുജറാത്ത് സര്‍ക്കാരിന്റെ 1992 ലെ ഇളവ് നയം പ്രകാരം ഓഗസ്റ്റില്‍ വിട്ടയക്കുകയായിരുന്നു
പ്രതികളെ വിട്ടയക്കണമോയെന്ന് തീരുമാനിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയായിരുന്നു വിട്ടയക്കാനുള്ള തീരുമാനം. 2022 മെയ് 13 ലെ ഈ ഉത്തരവിനെതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു.
2002 മാര്‍ച്ച് മൂന്നിനായിരുന്നു ബല്‍കീസ് ബാനുവിനെതിരെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബല്‍കീസിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
Keywords: Bilkis Bano Case, News, National, Top-Headlines, Molestation, Crime, Supreme Court, Supreme Court of India, New Delhi, Court, Bilkis Bano case: SC agrees to constitute special bench.
< !- START disable copy paste -->