Follow KVARTHA on Google news Follow Us!
ad

Serial Kisser | ബിഹാറില്‍ ഭയപ്പെടുത്തി പരമ്പര ചുംബനം; അപ്രതീക്ഷിതമായി സ്ത്രീകളുടെ മുന്നിലെത്തി ബലമായി കടന്നുപിടിച്ച് ഉമ്മവയ്ക്കുന്ന വീഡിയോ പുറത്ത്; മതില്‍ ചാടിക്കടന്ന് ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെയും ആക്രമണം ഉണ്ടായതോടെ യുവാവിനെ തേടി പൊലീസ്

Bihar ‘serial kisser’ clip raises alarm: Viral video shows man forcibly kissing woman in Jamui#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പട്‌ന: (www.kvartha.com) ബിഹാറില്‍ പൊലീസിനെ വട്ടം കറക്കുകയാണ് ഒരു യുവാവ്. കാരണം അപ്രതീക്ഷിതമായി സ്ത്രീകളുടെ മുന്നിലെത്തി ബലമായി കടന്നുപിടിച്ച് പരസ്യചുംബനം നല്‍കി മുങ്ങുന്നത് പതിവാക്കിയിരിക്കുകയാണ് ഈ യുവാവ്. സ്ത്രീകള്‍ക്ക് നേരെ ആക്രമണം തുടര്‍ന്നതോടെ യുവാവിനെ തേടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം ഇയാള്‍ ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രിയുടെ മതില്‍ ചാടിക്കടന്നെത്തിയ ഇയാള്‍ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു. 

സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. ആരോഗ്യപ്രവര്‍ത്തക പരാതിയുമായി പൊലീസിനെ സമീപിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഇതിന് മുമ്പും നിരവധി സ്ത്രീകള്‍ക്കെതിരെ സമാന ആക്രമണമുണ്ടായതോടെയാണ് ഇയാള്‍ സീരിയല്‍ കിസറായിരിക്കാനുള്ള സാധ്യത പൊലീസ് തേടുന്നത്. 

News, National, India, Patna, Video, Social-Media, attack, Local-News, Police, Complaint, Bihar ‘serial kisser’ clip raises alarm: Viral video shows man forcibly kissing woman in Jamui


പ്രതിയെ നേരത്തെ അറിയില്ലന്നും എന്തു ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയതെന്ന് മനസിലാകുന്നില്ലെന്നും യുവതി പറഞ്ഞു. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചപ്പോഴേക്കും അയാള്‍ രക്ഷപ്പട്ടു. ആശുപത്രിയുടെ മതിലുകള്‍ ഉയരം കുറഞ്ഞതാണ് മുള്ളുവേലി കെട്ടി സ്ത്രീകളെ സംരക്ഷിക്കണമെന്ന് അഭ്യര്‍ഥികയാണെന്ന് യുവതി പറഞ്ഞു. 

വീഡിയോ വൈറലായതിന് പിന്നാലെ പ്രതിഷേധത്തിന് കാരണമായി. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും കുറ്റവാളിയെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാനും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു.

Keywords: News, National, India, Patna, Video, Social-Media, attack, Local-News, Police, Complaint, Bihar ‘serial kisser’ clip raises alarm: Viral video shows man forcibly kissing woman in Jamui

Post a Comment