SWISS-TOWER 24/07/2023

Bizarre | അടിച്ച് പൂസായി ഞായറാഴ്ച രാത്രി കിടന്നുറങ്ങിപ്പോയ വരന്‍ ഉണര്‍ന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന കല്യാണം മുടങ്ങി!

 



പട്‌ന: (www.kvartha.com) അടിച്ച് പൂസായി മദ്യലഹരിയില്‍ കിടന്നുറങ്ങിപ്പോയതിനാല്‍ സ്വന്തം വിവാഹത്തിനെത്താന്‍ മറന്നുപ്പോയി വരന്‍. മദ്യനിരോധനം നിലവിലുള്ള ബീഹാറിലെ ഭാഗല്‍പുര്‍ സുല്‍ത്താന്‍ ഗഞ്ചിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.

വിവാഹത്തലേന്ന് മദ്യം കഴിച്ച് പൂസായ വരന്‍ വിവാഹത്തിനെത്താന്‍ മറന്നുപോവുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകി മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങിയ വരന്‍ ഉണര്‍ന്നത് ചൊവ്വാഴ്ച. തിങ്കളാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്.
Aster mims 04/11/2022

വധുവും വീട്ടുകാരും കാത്തിരുന്നെങ്കിലും വരന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ചൊവ്വാഴ്ച സ്വബോധം വന്നതോടെ ഇയാള്‍ വധുവിന്റെ വീട്ടിലെത്തിയെങ്കിലും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഉത്തരവാദിത്തമില്ലാത്ത ഒരാളോടൊപ്പം ജീവിതം പങ്കിടാന്‍ താത്പര്യമില്ലെന്ന് വധു പറഞ്ഞു. 

Bizarre | അടിച്ച് പൂസായി ഞായറാഴ്ച രാത്രി കിടന്നുറങ്ങിപ്പോയ വരന്‍ ഉണര്‍ന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന കല്യാണം മുടങ്ങി!


തുടര്‍ന്ന് വിവാഹച്ചടങ്ങുകള്‍ക്കായി ചെലവഴിച്ച പണം വരന്റെ വീട്ടുകാര്‍ തിരികെ നല്‍കണമെന്ന് വധുവിന്റെ വീട്ടുകാരും ആവശ്യപ്പെട്ടു. ഇരുകൂട്ടരുടെയും വാശികള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടെ വരന്റെ ബന്ധുക്കളില്‍ ചിലരെ വധുവിന്റെ വീട്ടുകാര്‍ പിടിച്ചു കെട്ടിയിട്ടതോടെ രംഗം വഷളാവുകയും പൊരിഞ്ഞ അടിപിടിയുമായി. ഒടുവില്‍ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് ശാന്തമാക്കിയത്.

Keywords:  News, National, Bihar, Local-News, Marriage, Police, Liquor, Humor, Bihar: Drunk Man Forgets To Attend His Own Wedding 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia