റിയാദ്: (www.kvartha.com) സഊദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തില്‍ ജീവനക്കാരെ അണിനിരത്തി 'മാനവീയ പതാക' ഒരുക്കി ലുലു. ഹൈപര്‍മാര്‍കറ്റിലെ ആയിരത്തിലധികം സഊദി പൗരന്മാരായ സ്ത്രീ, പുരുഷ ജീവനക്കാര്‍ അണിചേര്‍ന്നൊരുക്കിയ പതാക വിസ്മയകരമായി.
ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാള്‍ ക്ലബ് സ്റ്റേഡിയത്തിലായിരുന്നു മനുഷ്യര്‍ അണിചേര്‍ന്ന് സഊദിയുടെ ഹരിത പതാകയായി മാറിയത്. 18 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് സഊദി അറേബ്യയുടെ ദേശീയ പതാക സൃഷ്ടിച്ചത്.
ഏകദേശം മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് ലുലു ജീവനക്കാര്‍ പതാകയുടെ ആകൃതിയിലും നിറത്തിലും ഒന്നിച്ച് ചേര്‍ന്ന് ഈ ചരിത്രമുഹൂര്‍ത്തം പൂര്‍ത്തിയാക്കി. പ്രശസ്ത ഇന്‍ഡ്യന്‍ ചിത്രകാരനും മലയാളിയുമായ ഡാവിഞ്ചി സുരേഷ് ആണ് മാനവീയ പതാകയൊരുക്കാന്‍ കലാപരമായ നേതൃത്വം നല്‍കിയത്.
ശനിയാഴ്ചയാണ് സഊദി അറേബ്യ പതാക ദിനമായി ആചരിച്ചത്. 1937 മാര്‍ച് 11-ന് (1335 ദുല്‍ഹജ്ജ് 27) അബ്ദുല്‍ അസീസ് രാജാവ് സഊദി പതാകയ്ക്ക് അംഗീകാരം നല്‍കിയ ദിവസമെന്ന നിലയ്ക്കാണ് ഈ ദിവസം പതാക ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം ഈ വര്‍ഷം മുതലാണ് രാജ്യത്ത് പതാക ദിനം ആചരിച്ച് തുടങ്ങിയത്.
Keywords: News, World, international, Riyadh, Gulf, Saudi Arabia, Flag, Top-Headlines, Latest-News, Biggest ‘human Saudi flag' brings team LuLu together