കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടു കിലോയിലേറെ കഞ്ചാവുമായി നാലുപേരെയാണ് എടക്കാട് പൊലീസ് പിടികൂടിയത്. ചക്കരക്കല്‍ സ്വദേശികളും സഹോദരങ്ങളുമായ പി അബ്ദുര്‍ റഹീം(30), പി മുനീര്‍ (27), മുണ്ടയാട് സ്വദേശി പി സൂരജ് (33), തളിപ്പറമ്പ് സ്വദേശി ടി കെ ജോമോന്‍ (27) എന്നിവരാണ് പിടിയിലായത്.
സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം സിറ്റി അസിസ്റ്റന്റ് കമീഷണര്‍ ടി കെ രത്‌ന കുമാര്‍, എടക്കാട് ഇന്‍സ്പെക്ടര്‍ എം ആര്‍ ബിജു, എടക്കാട് പ്രിന്‍സിപല്‍ എസ് ഐ എന്‍ ദിജേഷ്, ഗ്രേഡ് എ എസ് ഐ സുജിത് കുറുവ, എസ് സി പി ഒ ദിനേശ്, ഡാന്‍സാഫ് ടീം, കണ്ണൂര്‍ സിറ്റി കെ 9 സ്‌ക്വാഡ് സംയുക്തമായി നടത്തിയ പരിശോധയിലാണ് കഞ്ചാവ് പിടികൂടിയത്.
Arrested | കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; 4 യുവാക്കള്‍ അറസ്റ്റില്‍
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Arrested,Drugs,Police,Kerala,