Follow KVARTHA on Google news Follow Us!
ad

Found Dead | ഡാന്‍സ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു; തൊട്ടുപിന്നാലെ ഭോജ് പുരി നടി അകാന്‍ഷ ദുബെയെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Gujarath,News,Actress,Dead,Social Media,Cinema,National,
വാരാണസി: (www.kvartha.com) ഡാന്‍സ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് തൊട്ടുപിന്നാലെ ഭോജ് പുരി നടി അകാന്‍ഷ ദുബെ(25)യെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ഹോടെല്‍ മുറിയിലാണ് അകാന്‍ഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം വാരാണസിയില്‍ എത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Bhojpuri actor Akanksha Dubey dies, suicide suspected, Gujarath, News, Actress, Dead, Social Media, Cinema, National
മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് 'ഹിലോരോ മാരേ' എന്ന ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ അകാന്‍ഷ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. കണ്ണാടിക്കു മുന്നില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയ അതേ ദിവസമാണ് അകാന്‍ഷയുടെ മരണവും സംഭവിച്ചത്.

പുതിയ ഗാനം യേ ആരാ കഭി ഹര നഹി ഹേ പാടിയത് പവന്‍ സിങ്ങും ശില്‍പി രാജും ചേര്‍ന്നാണ്. ജാഹിദ് അക്തറും ഇമാമുദ്ദീനും ചേര്‍ന്നാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്, ഈണം പകര്‍ന്നിരിക്കുന്നത് പ്രിയാന്‍ഷു സിംഗ് ആണ്. ചുവന്ന വസ്ത്രത്തില്‍ നൃത്തം ചെയ്യുന്ന ആകാന്‍ക്ഷയാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഭോജ് പുരി യിലെ പ്രശസ്ത നടന്‍ പവന്‍ സിങ്ങിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ശനിയാഴ്ച താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. മിര്‍സാപുരിലെ വിന്ധ്യാചല്‍ സ്വദേശിയാണ് അകാന്‍ഷ. മേരി ജങ് മേരി ഫൈസ്ല എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം. നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയയായി.

അകാന്‍ഷയും ഭോജ് പുരി നടന്‍ സമര്‍ സിങ്ങും തമ്മില്‍ അടുപ്പത്തിണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം 14ന് വാലന്‍ന്റൈസ് ദിനാശംസകള്‍ നേര്‍ന്ന് സമറുമൊത്തുള്ള ചിത്രങ്ങള്‍ അകാന്‍ഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

'അവിശ്വസനീയം.. കുറച്ച് മണിക്കൂര്‍ മുമ്പ് താരം നൃത്തം ചെയ്യുകയായിരുന്നു!' എന്ന് മരണത്തിന് പിന്നാലെ ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു. അകാന്‍ഷക്ക് ഇന്‍സ്റ്റാഗ്രാമില്‍ 1.7 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.

ആകാന്‍ഷ തന്റെ പ്രൊജക്റ്റായ മിട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. യാഷ് കുമാര്‍, രക്ഷ ഗുപ്ത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു, ചന്ദന്‍ ഉപാധ്യായ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് അരവിന്ദ് പ്രസാദും പ്രേം ശങ്കറും ചേര്‍ന്നാണ്.


Keywords: Bhojpuri actor Akanksha Dubey dies, suicide suspected, Gujarath, News, Actress, Dead, Social Media, Cinema, National.

Post a Comment