ട്വിറ്ററിൽ, സംഘമിത്ര മജുംദാർ എന്ന ഉപയോക്താവ് ഒരു എസ് എം എസിന്റെ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തിരുന്നു. 'എച്ച്‌ഡിഎഫ്‌സി ഉപഭോക്താവെ നിങ്ങളുടെ എച്ച്‌ഡിഎഫ്‌സി നെറ്റ് ബാങ്കിംഗ് ഇന്ന് താൽക്കാലികമായി നിർത്തിവയ്ക്കും, ദയവായി നിങ്ങളുടെ പാൻ കാർഡ് അപ്ഡേറ്റ് ചെയ്യുക. താഴെയുള്ള ലിങ്കിലേക്ക് പോകുക', എന്നാണ് സന്ദേശത്തിലുള്ളത്. കൂടെ ഒരു ലിങ്കും ഉണ്ട്.
മറ്റൊരു ഉപയോക്താവ് ഈ ട്വീറ്റിന് മറുപടി നൽകുകയും കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ഒരു എസ്എംഎസ് പങ്കിടുകയും ചെയ്തു. ഫിഷിംഗ് തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കളെ അറിയിച്ചുകൊണ്ട്, എച്ച്ഡിഎഫ്‌സി ബാങ്ക് കെയർ ട്വീറ്റിന് മറുപടി നൽകി, 'പാൻ കാർഡ്/കെവൈസി അപ്‌ഡേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടുന്ന അജ്ഞാത നമ്പറുകളോട് പ്രതികരിക്കരുതെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു', ബാങ്ക് കുറിച്ചു.
'ഓർക്കുക, ബാങ്ക് ഒരിക്കലും പാൻ വിശദാംശങ്ങൾ, ഒ ടി പി, യു പി ഐ, വി പി എ / എം പിൻ, കസ്റ്റമർ ഐഡി & പാസ്‌വേഡ്, കാർഡ് നമ്പർ, എ ടി എം പിൻ, സി വി വി എന്നിവ ആവശ്യപ്പെടില്ല. ദയവായി വ്യക്തിപരമായ വിവരങ്ങൾ പങ്കുവയ്ക്കരുത്', എച്ച്‌ഡിഎഫ്‌സി ബാങ്ക് കൂടുതൽ വ്യക്തമാക്കി കൊണ്ട് മറ്റൊരു ട്വീറ്റിൽ കുറിച്ചു.
എന്താണ് ഫിഷിംഗ് തട്ടിപ്പ്?
തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങൾ അയക്കുകയും അക്കൗണ്ട് വിശദാംശങ്ങൾ, ഒടിപി, തിരിച്ചറിയൽ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒപ്പമുള്ള ലിങ്കിൽ ആരെങ്കിലും ക്ലിക്ക് ചെയ്താൽ, തട്ടിപ്പുകാർക്ക് മൊബൈലിലേക്കോ ബാങ്ക് ക്രെഡൻഷ്യലുകളിലേക്കോ എത്താനാവും. ഉടൻ തന്നെ തട്ടിപ്പുകാർക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാനാവും.
എങ്ങനെ ഒഴിവാക്കാം
* ആരുമായും വ്യക്തിപരമായ വിവരങ്ങൾ പങ്കിടരുത്.
* എപ്പോഴും ശക്തമായ പാസ്‌വേഡുകൾ ഉണ്ടായിരിക്കുക.
* സന്ദേശം ലഭിച്ചാൽ ബാങ്ക് മാനേജരുമായി ബന്ധപ്പെടുക.
* ടു-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കുക.
Keywords: New Delhi, News, National, Alerts, Cyber Crime, Case, Banking, SMS, Pan card, Bank, Fraud, Top-Headlines, Beware! Scammers sending fraud messages to HDFC customers.
< !- START disable copy paste -->