Follow KVARTHA on Google news Follow Us!
ad

Missing | 'ഗതാഗതക്കുരുക്കില്‍പ്പെട്ട കാറില്‍നിന്ന് ഇറങ്ങിയോടി നവവരന്‍; 3 ആഴ്ചയായിട്ടും കണ്ടെത്താനായില്ല'

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Bangalore,News,Probe,Missing,Police,Social-Media,National,
ബെംഗ്ലൂര്‍: (www.kvartha.com) ഗതാഗതക്കുരുക്കില്‍പ്പെട്ട കാറില്‍നിന്ന് ഇറങ്ങിയോടിയ നവവരനെ മൂന്നാഴ്ചയായിട്ടും കണ്ടെത്താനായില്ലെന്ന് പരാതി. ബെംഗ്ലൂര്‍ മഹാദേവപുരയില്‍നിന്നു കാണാതായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസിനൊപ്പം യുവാവിനായി ബന്ധുക്കളും തിരച്ചില്‍ നടത്തുന്നുണ്ട്.

Bengaluru traffic helped groom DITCH newlywed bride. Here's what happened next, Bangalore, News, Probe, Missing, Police, Social-Media, National

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ഫെബ്രുവരി 15നായിരുന്നു യുവാവിന്റെ വിവാഹം. പിറ്റേ ദിവസമാണ് കാണാതായത്. 16ന് പള്ളിയില്‍നിന്നു തിരിച്ചുവരുമ്പോള്‍ വധുവും വരനും വന്ന വാഹനം ട്രാഫികില്‍പ്പെട്ടു. ഇതോടെ നവവരന്‍ കാറിന്റെ ഡോര്‍ തുറന്ന് ഓടിപ്പോകുകയായിരുന്നു. ഭാര്യ പിന്നാലെ ഓടിയെങ്കിലും അയാള്‍ രക്ഷപ്പെട്ടു.

കുറച്ചു ദിവസം കാത്തിരുന്നശേഷം മാര്‍ച് അഞ്ചിനാണ് ഭാര്യ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിനല്‍കിയത്. കാമുകിയുടെ കൈവശം രഹസ്യ ഫോടോകള്‍ ഉണ്ടെന്നും അവ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് നവവരന്‍ മുങ്ങിയതെന്നാണ് പരാതി.

ചിക്ബലാപുര്‍ ജില്ലയിലെ ചിന്താമണി സ്വദേശിയാണ് നവവരനെന്ന് ഇരുപത്തിരണ്ടുകാരിയായ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. കര്‍ണാടകയിലും ഗോവയിലും പെണ്‍കുട്ടിയുടെ പിതാവ് നടത്തുന്ന കംപനിയില്‍ ഇയാള്‍ സഹായിച്ചിരുന്നു. അത്തരത്തില്‍ ജോലിക്കായി ഗോവയില്‍ എത്തിയപ്പോഴാണ് കാമുകിയുമായി ഇയാള്‍ ബന്ധം ആരംഭിച്ചത്. ഈ ബന്ധം അവസാനിപ്പിക്കുമെന്ന് വിവാഹം കഴിച്ചിരിക്കുന്ന പെണ്‍കുട്ടിയോട് പറഞ്ഞെങ്കിലും തുടര്‍ന്നുകൊണ്ടിരുന്നു.

വിവാഹത്തിനുമുന്‍പുതന്നെ തന്നോട് ഇയാള്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ബന്ധം അവസാനിപ്പിക്കുമെന്ന ഉറപ്പിലാണ് കല്യാണത്തിനു സമ്മതിച്ചതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കാമുകി ബ്ലാക്‌മെയില്‍ ചെയ്തതോടെയാണ് നവവരന്‍ മുങ്ങിയത്. ഇയാള്‍ ആത്മഹത്യാപ്രവണത കാണിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

Keywords: Bengaluru traffic helped groom DITCH newlywed bride. Here's what happened next, Bangalore, News, Probe, Missing, Police, Social-Media, National.

Post a Comment