Follow KVARTHA on Google news Follow Us!
ad

Bizarre | അമ്മ മരിച്ചത് മനസിലാകാതെ 2 ദിവസം മൃതദേഹത്തോടൊപ്പം താമസിച്ച് 14 കാരന്‍; ദേഷ്യം കാരണം തന്നോട് പിണങ്ങി ഉറങ്ങുകയാണെന്ന് കരുതിയെന്ന് മകന്‍

Bengaluru boy assumes mother asleep, spends two days with dead body#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com) അമ്മ മരിച്ചത് മനസിലാകാതെ കൗമാരക്കാനായ മകന്‍ മൃതദേഹത്തിനൊപ്പം രണ്ട് ദിവസം താമസിച്ചതായി റിപോര്‍ട്. അമ്മ മരിച്ച വിവരം 14കാരനായ മകന്‍ അറിഞ്ഞിരുന്നില്ലെന്നും അമ്മ ഉറങ്ങുകയാണെന്നാണ് കുട്ടി കരുതിയതെന്നുമാണ് പൊലീസ് പറയുന്നത്. ആര്‍ടി നഗറിലാണ് ദാരുണ സംഭവം. 

ഫെബ്രുവരി 26നാണ് പ്രമേഹവും രക്തസമ്മര്‍ദവും കുറഞ്ഞ് 44 കാരിയായ അന്നമ്മ താമസസ്ഥലത്ത് മരിച്ചത്. എന്നാല്‍, ക്ഷീണം കാരണം അമ്മ മുഴുവന്‍ സമയം ഉറങ്ങുകയാണെന്നും കരുതി കുട്ടി ആരോടും വിവരം പറഞ്ഞില്ല. അന്നമ്മയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് വൃക്ക തകരാറിലായി മരിച്ചിരുന്നു. ഇതോടെ വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. 

News,National,India,Bangalore,Dead Body,Death,Obituary,Police, Bengaluru boy assumes mother asleep, spends two days with dead body


പകല്‍ സമയങ്ങളില്‍ കുട്ടി വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയും കൂട്ടുകാരുമായി കളിക്കാന്‍ പോകുകയും ചെയ്തു. സുഹൃത്തിന്റെ വീട്ടില്‍നിന്ന് ഭക്ഷണവും കഴിച്ചു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അമ്മ തന്നോട് മിണ്ടുന്നില്ലെന്നും രാത്രിയും പകലും ഉറങ്ങുകയാണെന്നും അച്ഛന്റെ സുഹൃത്തുക്കളോട് കുട്ടി പരാതി പറഞ്ഞു. 

പന്തികേട് തോന്നിയ അവര്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഷ്യം കാരണം തന്നോട് പിണങ്ങിയതിനാലാണ് അമ്മ മിണ്ടാത്തതെന്നും കുട്ടി ധരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ ടി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News,National,India,Bangalore,Dead Body,Death,Obituary,Police, Bengaluru boy assumes mother asleep, spends two days with dead body

Post a Comment