ജനീവ: (www.kvartha.com) മകനെയും നാലു പെണ്‍മക്കളെയും കൊലപ്പെടുത്തിയെന്ന കേസില്‍ ബെല്‍ജിയം വനിതയെ കുട്ടികള്‍ കൊല്ലപ്പെട്ട ദിവസം തന്നെ ദയാവധത്തിന് വിധേയയാക്കി. 56 കാരിയായ ഹെര്‍മിറ്റെയെയാണ് കഴിഞ്ഞ ഫെബ്രുവരി 28ന് ദയാവധത്തിന് വിധേയയാക്കിയത്.
2007 ഫെബ്രുവരി 28നായിരുന്നു കൃത്യം നടന്നത്. ഭര്‍ത്താവില്ലാത്ത സമയത്ത് 3 മുതല്‍ 14 വയസുവരെ പ്രായമുള്ള സ്വന്തം മക്കളെ വധിച്ച്, യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അത്യാഹിത വിഭാഗത്തില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ ഹെര്‍മിറ്റെയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നും ജയിലിലേക്കയയ്ക്കരുതെന്നും അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി നിഷേധിച്ചു. 2008ലാണ് ഹെര്‍മിറ്റെയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്.
ഇതിനിടെ ചികിത്സിച്ചിരുന്ന സൈകാട്രിസ്റ്റിനെതിരെ 2010ല്‍ ഹെര്‍മിറ്റെ പരാതി നല്‍കി. കൊലപാതകം തടയാന്‍ സൈകാട്രിസ്റ്റിനായില്ലെന്നും 3 മില്യന്‍ യൂറോ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസ്. എന്നാല്‍ 10 വര്‍ഷത്തിനുശേഷം കേസ് ഹെര്‍മിറ്റെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2019ല്‍ ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് ദയാവധത്തിന് അപേക്ഷ നല്‍കുകയായിരുന്നു.
Keywords: News,World,Crime,Killed,Mother,Children,Suicide,Case,Local-News, lawyer,Treatment,Health,Doctor, Belgian woman who killed five children euthanised