കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ പളളിക്കുന്നിലുളള സെന്‍ട്രല്‍ ജയിലില്‍ നിന്നും ബീഡിക്കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ജയില്‍ വാര്‍ഡന്‍മാര്‍ നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ബീഡിക്കെട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒരാഴ്ച മുന്‍പും ജയിലില്‍ നിന്നും ബീഡിക്കെട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നേരത്തെ ജയിലിലേക്ക് ബീഡി എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ചയായി സെന്‍ട്രല്‍ ജയിലില്‍ റെയ്ഡു നടത്തുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജയിലില്‍ കഞ്ചാവ് ഉള്‍പ്പെടെയുളള ലഹരി പദാര്‍ഥങ്ങള്‍ കടത്തിയെന്ന സംഭവത്തെ തുടര്‍ന്ന് കൂട്ടമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനൊപ്പം നേരത്തെയുണ്ടായിരുന്ന ജയില്‍ സൂപ്രണ്ടിനെയും സ്ഥലം മാറ്റിയിരുന്നു. ആയിരത്തിലേറെ അന്തേവാസികളാണ് ജയിലില്‍ കഴിയുന്നത്. ഇതില്‍ കഴിഞ്ഞ ദിവസം യുഎപിഎ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു പ്രതി ജയില്‍ വാര്‍ഡനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നിരുന്നു.
Keywords:
Beedi found in Kannur Central Jail and police registered case, Kannur, News, Police, Probe, Jail, Transfer, Kerala.