Follow KVARTHA on Google news Follow Us!
ad

Pramod Muthalik | പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരുപറഞ്ഞ് വീടുകളിലെത്തി വോട് ചോദിക്കുന്നവരെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന് പ്രമോദ് മുത്തലിക്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Bangalore,News,Karnataka,Assembly Election,Criticism,BJP,Prime Minister,Narendra Modi,National,
ബെംഗ്ലൂര്‍: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരു പറഞ്ഞ് വീടുകളിലെത്തി വോട് ചോദിക്കുന്നവരെ ചെരുപ്പു കൊണ്ട് അടിക്കണമെന്ന് ആഹ്വാനം ചെയ്ത് വിവാദ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്. കാവി പാര്‍ടിക്ക് മോദിയുടെ പേരു പറഞ്ഞേ വോട് പിടിക്കാന്‍ അറിയൂ എന്നും അതുകൊണ്ട് തന്നെ ആളുകള്‍ ബിജെപിക്ക് വോട് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുത്തലികിന്റെ ആഹ്വാനം. കാര്‍വാറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Beat BJP leaders with slippers if they seek vote in PM’s name: Hindu Sena chief in poll-bound K’taka, Bangalore, News, Karnataka, Assembly Election, Criticism, BJP, Prime Minister, Narendra Modi, National

ഇത്തവണ മോദിയുടെ പേര് ഉപയോഗിക്കാതെ വോട് ചോദിക്കൂ. ലഘുലേഖകളിലും ബാനറുകളിലും മോദിയുടെ ഫോടോകള്‍ ഉണ്ടാകാതിരിക്കട്ടെ. നിങ്ങള്‍ വികസനം നടത്തി, പശുക്കളെ രക്ഷിച്ചു, ഹിന്ദുത്വത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് വോടര്‍മാരോട് പറയൂ. ഇത്രയധികം അധ്വാനിച്ച നിങ്ങളുടെ നെഞ്ചില്‍ തല്ലിപ്പൊളിച്ചതിന്റെ അഭിമാനത്തോടെ വോട് തേടാന്‍ ശ്രമിക്കൂ എന്നും മുത്തലിക് ബിജെപിയെ പരിഹസിച്ചു.

അവര്‍ ഒരിക്കല്‍ കൂടി നിങ്ങളുടെ വീടിന്റെ വാതില്‍ക്കല്‍ എത്തും. ദയവായി മോദിക്ക് വോട് ചെയ്യണമെന്ന് നിങ്ങളോട് ആവശ്യപ്പെടും. അവര്‍ മോദിയുടെ പേര് ഉപയോഗിക്കുകയാണെങ്കില്‍ ചെരുപ്പു കൊണ്ട് അടിക്കുക. ഒരുപയോഗവുമില്ലാത്തവരാണ് അവര്‍. മോദിയുടെ പേരു പറഞ്ഞ് വോട് പിടിക്കുന്ന ഇത്തരം ആളുകള്‍ അവരുടെ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കുന്നില്ലെന്നും മുത്തലിക് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ചില ബിജെപി നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്ന കാര്യവും മുത്തലിക് തള്ളി.

Keywords: Beat BJP leaders with slippers if they seek vote in PM’s name: Hindu Sena chief in poll-bound K’taka, Bangalore, News, Karnataka, Assembly Election, Criticism, BJP, Prime Minister, Narendra Modi, National.

Post a Comment