SWISS-TOWER 24/07/2023

Banned | ബിബിസി പഞ്ചാബി ട്വിറ്റര്‍ അകൗണ്ട് ഇന്‍ഡ്യയില്‍ നിരോധിച്ചു

 


ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അകൗണ്ട് ഇന്‍ഡ്യയില്‍ നിരോധിച്ചു. അമൃത് പാല്‍ സിങ് വിഷയവും സിക് പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് വിലക്കേര്‍പെടുത്തിയതെന്നാണ് സൂചന. അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അകൗണ്ട് സസ്‌പെന്‍ഡ് ചെയ്തതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 
Aster mims 04/11/2022

നിയമപരമായ കാരണത്താല്‍ അകൗണ്ട് നീക്കം ചെയ്യുന്നതായി ഹാന്‍ഡില്‍ പ്രദര്‍ശിപ്പിച്ച സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല. 

കഴിഞ്ഞയാഴ്ച, പഞ്ചാബ് ആസ്ഥാനമായുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും സിഖ് സമുദായത്തിലെ പ്രമുഖരുടെയും കനേഡിയന്‍ അധികൃതരുടെയടക്കം ട്വിറ്റര്‍ അകൗണ്ടുകള്‍ക്ക് വിലക്കേര്‍പെടുത്തിയിരുന്നു. കനേഡിയന്‍ രാഷ്ട്രീയക്കാരനായ ജഗ്മീത് സിംഗ്, കാനഡ ആസ്ഥാനമായുള്ള കവയിത്രി രൂപി കൗര്‍, സന്നദ്ധ സംഘടനയായ യുനൈറ്റഡ് സിഖ് എന്നിവരുടെ അകൗണ്ടുകള്‍ ഇതില്‍ ഉള്‍പെടുന്നു.

Banned | ബിബിസി പഞ്ചാബി ട്വിറ്റര്‍ അകൗണ്ട് ഇന്‍ഡ്യയില്‍ നിരോധിച്ചു


ഗുജറാത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ ഡെല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. വലിയ വിവാദത്തിനാണ് ഈ പരിശോധന വഴിവച്ചത്. 

Keywords:  News, National, India, Ban, Top-Headlines, BBC, Media, Twitter, Social-Media, BBC Punjabi Twitter account withheld over reportage on Amritpal Singh manhunt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia