Fire | റോഹിങ്ക്യന്‍ അഭയാര്‍ഥി കാംപില്‍ വന്‍ തീപ്പിടിത്തം; നിരവധി വീടുകള്‍ കത്തി നശിച്ചു; പുകപടലങ്ങളാല്‍ മൂടി പ്രദേശം

 



ധാക: (www.kvartha.com) ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി കാംപില്‍ വന്‍ തീപ്പിടിത്തം. അതിര്‍ത്തി ജില്ലയായ കോക്‌സിലെ ബസാറിലെ കാംപ് 11-ലാണ് തീപ്പിടിത്തമുണ്ടായത്. നാശനഷ്ടങ്ങളുടെ റിപോര്‍ട് ഇതുനരെ പുറത്തുവിട്ടിട്ടില്ല. 

പ്രദേശം കറുത്ത പുകപടലങ്ങളാല്‍ മൂടിയിരിക്കുകയാണ്. നിരവധി വീടുകള്‍ കത്തി നശിക്കുകയും ആയിരങ്ങള്‍ തെരുവിലാകുകയും ചെയ്തു. എന്നാല്‍ ആളപായത്തെക്കുറിച്ച് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കോക്സ് ബസാറിലെ അഡീഷനല്‍ പൊലീസ് സൂപ്രണ്ട് റഫീഖുല്‍ ഇസ്ലാം റോയിടേഴ്സിനോട് പറഞ്ഞു. 

Fire | റോഹിങ്ക്യന്‍ അഭയാര്‍ഥി കാംപില്‍ വന്‍ തീപ്പിടിത്തം; നിരവധി വീടുകള്‍ കത്തി നശിച്ചു; പുകപടലങ്ങളാല്‍ മൂടി പ്രദേശം


തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥന്‍ ഫാറൂഖ് അഹമ്മദ് പറഞ്ഞു. തകര്‍ന്ന വീടുകളുടെ കണക്ക് പൊലീസ് ഉദ്യോഗസ്ഥരും നല്‍കിയിട്ടില്ല. അതേസമയം, തീ നിയന്ത്രണവിധേയമായെന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന വ്യക്തമാക്കി. അഭയാര്‍ഥി ദുരിതാശ്വാസ വകുപ്പുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Keywords:  News,World,international,Bangladesh,Fire,Refugee Camp,Top-Headlines,Latest-News, Bangladesh: Massive fire at Rohingya refugee camp leaves thousands homeless
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia