കാന്‍ബെറ: (www.kvartha.com) മുന്‍ഭാഗം പകുതിയും തകര്‍ന്ന വാഹനം നിരത്തിലിറക്കിയ യുവതിക്ക് പിഴയീടാക്കി പൊലീസ്. ഓസ്‌ട്രേലിയയിലെ സണ്‍ഷൈന്‍ നോര്‍തിലുള്ള ഒരു സ്ത്രീയില്‍ നിന്നുമാണ് പിഴയീടാക്കിയത്. വിന്‍ഡ് സ്‌ക്രീനോ, ബാക് വിന്‍ഡോയോ ഇല്ലാതിരുന്ന ഒരു 2022 മോഡല്‍ ഹ്യുണ്ടായ് പാലിസേഡായിരുന്നു വാഹനം. ഇതിന്റെ എന്‍ജിന്‍ മറച്ചിട്ടും ഉണ്ടായിരുന്നില്ല.
ബ്രൈറ്റണില്‍ നിന്നുമുള്ള സ്ത്രീ തന്റെ വീട്ടില്‍ നിന്നും 40 മിനുട് നേരം ഈ വാഹനവും ഓടിച്ച് സഞ്ചരിച്ചുവെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്. അവിടെ വച്ചാണ് പൊലീസ് വാഹനം ശ്രദ്ധിക്കുന്നത്. മാര്‍ച് 18 -നാണ് 41 -കാരിയായ യുവതി പ്രസ്തുത വാഹനവുമായി നിരത്തിലേക്കിറങ്ങിയത്.
തുടര്‍ന്ന് വിക്ടോറിയ പൊലീസ് ഫേസ്ബുക് പേജില്‍ വാഹനത്തിന്റെ ശോചനീയാവസ്ഥയിലുള്ള ചിത്രങ്ങളും പങ്കുവെച്ചു. ഇതിന്റെ ഡ്രൈവര്‍ക്ക് നേരത്തെ തന്നെ പൊലീസ് നോടീസ് നല്‍കിയിട്ടുണ്ടെന്നും ഈ വാഹനവുമായി റോഡില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു എന്നും അതിനോടൊപ്പം പൊലീസ് കുറിച്ചിട്ടുണ്ട്.
എന്നാല്‍, നിയമം പാലിക്കാതെ വീണ്ടും അതേ വാഹനവുമായി റോഡിലിറങ്ങിയതിനാല്‍ ഇത്തവണ വാഹനത്തിന്റെ ഉടമയായ സ്ത്രീക്ക് $740 പിഴ ഈടാക്കിയിട്ടുണ്ടെന്നും ഡീമെറിറ്റ്‌സ് പോയിന്റും ഉണ്ടെന്നും കൂടി പൊലീസ് വ്യക്തമാക്കി.
കാറിന്റെ ചിത്രങ്ങള്‍ക്ക് പലരും കമന്റുകളുമായും എത്തി. അതിലൊരാള്‍ കുറിച്ചത്, ഇനി ശരിക്കും ഈ സ്ത്രീ താമസിക്കുന്നത് കാറിന്റെ അകത്തായിരിക്കുമോ, അതായിരിക്കുമോ അവര്‍ കാറുമായി പുറത്തിറങ്ങിയത്, മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് നമുക്ക് എല്ലാമൊന്നും അറിയില്ലല്ലോ എന്നാണ്.
Keywords: News, World, international, Car, Vehicles, Fine, Police, Facebook, Facebook Post, Social-Media, Australian Woman Fined For Driving A Smashed Car With No Windscreen, Bonnet Or Windows