Follow KVARTHA on Google news Follow Us!
ad

Attukal Pongala | ആറ്റുകാല്‍ പൊങ്കാല അര്‍പിക്കാനെത്തിയ ഭക്തരുടെ എണ്ണത്തില്‍ റെകോര്‍ഡ് വര്‍ധന; പതിവുതെറ്റാതെ ഇക്കുറിയും അമ്മയുടെ നിവേദ്യം സ്വീകരിക്കാന്‍ താരങ്ങളും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Attukal-Pongala,Religion,Kerala,
തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങളോടെയാണ് ആറ്റുകാല്‍ പൊങ്കാല ചടങ്ങ് നടന്നത്. എന്നാല്‍ ഇക്കുറി നിയന്ത്രണങ്ങളില്ലാതെ നടക്കുന്നതിനാല്‍ പൊങ്കാലക്കെത്തിയ ഭക്തരുടെ എണ്ണത്തിലും റെകോര്‍ഡ് വര്‍ധന.

അനന്തപുരിയില്‍ കണ്ണെത്താദൂരത്തോളം പൊങ്കാലക്കലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ നഗരം മുഴുവന്‍ നിരന്ന അടുപ്പുകളില്‍ പൊങ്കാല സമര്‍പ്പണത്തിന് തുടക്കമായി. ഉച്ചയ്ക്കുശേഷം 2.30നാണ് പൊങ്കാല നിവേദ്യം. പണ്ടാര അടുപ്പിലെ പൊങ്കാലയാണ് ആദ്യം നിവേദിക്കുന്നത്. ഈ സമയത്തുതന്നെ, ഭക്തര്‍ തയാറാക്കിയ നിവേദ്യങ്ങളിലേക്കും തീര്‍ഥം പടരും. നിവേദ്യത്തിനായി മൂന്നൂറിലേറെ ശാന്തിക്കാരെയാണ് നിയോഗിച്ചത്.

Attukal Pongala : World's largest gathering of women, Thiruvananthapuram, News, Attukal-Pongala, Religion, Kerala.

പതിവുതെറ്റാതെ ഇക്കുറിയും അമ്മയ്ക്ക് പൊങ്കാല അര്‍പിക്കാന്‍ താരങ്ങളുണ്ട്. നടി ആനി വീട്ടിലും, ജലജ, സീമാ ജി നായര്‍, ചിപ്പി എന്നിവര്‍ ക്ഷേത്രത്തിനടുത്തും പൊങ്കാലയിട്ടു. നടി സ്വാസിക കന്റോണ്‍മെന്റ് സ്റ്റേഷനടുത്തും, എംഎല്‍എ ഉമാതോമസ് എംഎല്‍എ ഹോസ്റ്റലിനു മുന്നിലും നടന്‍ സുരേഷ് ഗോപിയും കുടുംബവും വീട്ടിലും പൊങ്കാലയിട്ടു.

ഇന്‍ഫോസിസ് ഫൗന്‍ഡേഷന്‍ ചെയര്‍പേഴ്‌സന്‍ സുധാമൂര്‍ത്തിയും ദര്‍ശനത്തിനെത്തി. കനത്ത ചൂട് കണക്കിലെടുത്ത് നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്.

Keywords: Attukal Pongala : World's largest gathering of women, Thiruvananthapuram, News, Attukal-Pongala, Religion, Kerala.

Post a Comment